Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണത്തിന് ഒരുമുറം...

'ഓണത്തിന് ഒരുമുറം പച്ചക്കറി' കൃഷി വിളവെടുത്തു

text_fields
bookmark_border
പിറവം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ നടന്ന ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി വിളവെടുത്തു. വിളവെടുപ്പ് ടെൽക് ചെയർമാൻ എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. 1000 ഗ്രോ ബാഗുകളിലായി വെണ്ട, തക്കാളി, പയർ, വഴുതന, മുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. ആദ്യ വിൽപന ജില്ല പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ, തിരുമാറാടി പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ, വൈസ് പ്രസിഡൻറ് ജസി ജോണി, ജിൻസൺ വി. പോൾ, ജയ ബിജുമോൻ, ശ്യാമള ഗോപാലൻ, വി.സി. കുര്യാക്കോസ്, ഒ.കെ. കുട്ടപ്പൻ, കെ.എൻ. രമ, ലില്ലി ജോയി, സന്തോഷ് കോരപിള്ള, ഉഷ ശ്രീകുമാർ, ബി.ഡി.ഒ ബൈജു ടി. പോൾ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story