Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപശുപരിപാലന പദ്ധതി:...

പശുപരിപാലന പദ്ധതി: പിണവൂർകുടി കോളനിയിൽ കാലിവളർത്തൽ പ്രോത്സാഹിപ്പിക്കാൻ മിൽമ

text_fields
bookmark_border
കൊച്ചി: മിൽമ എറണാകുളം മേഖല ക്ഷീരോൽപാദക യൂനിയൻ കുട്ടമ്പുഴ പിണവൂർകുടി പട്ടികവർഗ കോളനിയിൽ 50 കുടുംബങ്ങൾക്ക് രണ്ട് പശുക്കെള വീതം സൗജന്യമായി നൽകും. പദ്ധതിപ്രകാരം ഒാരോ ഉപഭോക്താവിനും 40,000 രൂപ വിലവരുന്ന രണ്ട് പശുക്കൾ, തൊഴുത്ത് നിർമിക്കാൻ 40,000 രൂപ, സൗജന്യ കാലിത്തീറ്റ, ബയോഗ്യാസ് പ്ലാൻറിനുള്ള സഹായം എന്നിവ ലഭ്യമാക്കും. കൂടാതെ, ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ ദിനേന 200 രൂപ നിരക്കിൽ 180 ദിവസത്തേക്ക് നോട്ടക്കൂലിയും നൽകുമെന്ന് മിൽമ മേഖല ക്ഷീരോൽപാദക യൂനിയൻ ചെയർമാൻ പി.എ. ബാലൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടപ്പാക്കിയ പശുപരിപാലന പദ്ധതിയുടെ തുടർച്ചയാണ് കുട്ടമ്പുഴയിലെ പദ്ധതി. തൃശൂർ ജില്ലയിലെ വാണിയംപാറയിലും ഇടുക്കി ജില്ലയിലെ മേമാരി കണ്ണമ്പാടിയിലും മുമ്പ് പദ്ധതി നടപ്പാക്കിയിരുന്നുെവന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 26ന് രാവിലെ 10.30ന് പിണവൂർകുടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി എ.കെ. ബാലൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ച് കറവപ്പശുക്കെള വിതരണം ചെയ്യും. ജോയ്സ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. എം.എൽ.എമാരായ ആൻറണി ജോൺ, എൽദോസ് കുന്നപ്പള്ളി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പെങ്കടുക്കും. മുരളി ജോസ്, ജോർജ് തോമസ്, ജോൺ പെരുവത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story