Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡുകളുടെ...

റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ വേണം ^പി. രാജീവ്

text_fields
bookmark_border
റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ വേണം -പി. രാജീവ് കൊച്ചി: നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ നടത്തണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്. വൈറ്റില-പേട്ട റോഡ് ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പി​െൻറ ചില റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. മന്ത്രി പങ്കെടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുകയും അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കുകയും ചെയ്തു. എന്നാൽ, അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾപോലും ചെയ്യാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും അദ്ദേഹം നേരിൽ ഇടപെടുകയും ചെയ്തിട്ടുണ്ടെന്ന് പി. രാജീവ് അറിയിച്ചു. ജില്ലയിലെ 14 മണ്ഡലത്തിലും അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു. തൃക്കാക്കര (ഒരു കോടി), എറണാകുളം (50 ലക്ഷം), തൃപ്പൂണിത്തുറ (ഒന്നര കോടി), പിറവം (രണ്ടുകോടി), കൊച്ചി (ഒരുകോടി), അങ്കമാലി (രണ്ടുകോടി), വൈപ്പിൻ (ഒന്നര കോടി), ആലുവ (ഒരുകോടി), കളമശ്ശേരി (ഒന്നര കോടി), പറവൂർ (രണ്ടുകോടി), പെരുമ്പാവൂർ (രണ്ടര കോടി), മൂവാറ്റുപുഴ (രണ്ടര കോടി), കുന്നത്തുനാട് (രണ്ടര കോടി), കോതമംഗലം (രണ്ടര കോടി) എന്നിങ്ങനെ 24 കോടിയാണ് അനുവദിച്ചത്. കൂടാതെ ശബരിമല പദ്ധതിയിൽപെടുത്തി വൈറ്റില-പേട്ട റോഡി​െൻറ പുനരുദ്ധാരണത്തിന് 1.87 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story