Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റേയില്ല:...

സ്​റ്റേയില്ല: മൾട്ടിപ്ലക്‌സ് തിയറ്റർ പ്രവർത്തനം നിർത്തണമെന്ന്​ കോടതി

text_fields
bookmark_border
കൊച്ചി: എറണാകുളം എം.ജി റോഡ് സ​െൻറർ സ്‌ക്വയർ മാളിലെ മൾട്ടിപ്ലക്‌സ് തിയറ്ററുകൾ അടച്ചുപൂട്ടണമെന്ന ഹൈകോടതി സിംഗിൾബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. കേസ് വിശദമായി പരിഗണിക്കാന്‍ ഡിവിഷൻബെഞ്ച് അടുത്തമാസം 18ലേക്ക് മാറ്റി. പൊതുസുരക്ഷയില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തിയറ്ററുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കരുതെന്നും നിർദേശിച്ചു. ദുരന്തം ഉണ്ടായാല്‍ കുറ്റബോധത്തോടെ ജീവിക്കാന്‍ തയാറല്ലെന്ന് നിരീക്ഷിച്ചാണ് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിയത്. തിയറ്റർ അടച്ചുപൂട്ടാനുള്ള കലക്ടറുടെ ഉത്തരവ് ശരിെവച്ചുള്ള ഉത്തരവ് ആഗസ്റ്റ് 21നാണ് സിംഗിൾബെഞ്ച് പുറപ്പെടുവിച്ചത്. ഹരജിക്കാരുടെ ആവശ്യപ്രകാരം ഉത്തരവ് നടപ്പാക്കുന്നത് മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇൗ കാലാവധി തീരാനിരിക്കെയാണ് വ്യാഴാഴ്ച ഡിവിഷൻബെഞ്ച് അപ്പീൽ പരിഗണിച്ചത്. രണ്ടു വര്‍ഷം പ്രശ്‌നങ്ങളൊന്നുമില്ലാതെ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു മാനേജ്മ​െൻറി​െൻറ വാദം. എന്നാൽ, ഇക്കാര്യം കണക്കിലെടുക്കാനാവില്ലെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ആഗ്രഹിക്കാത്ത സംഭവങ്ങളുണ്ടായെന്ന് പറഞ്ഞ് ഒഴിയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story