Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയര്‍ സെക്കൻഡറി...

ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് പ്രതിഷേധ മാര്‍ച്ച്​

text_fields
bookmark_border
മൂവാറ്റുപുഴ: ഹയര്‍ സെക്കൻഡറി മേഖലയോടുള്ള സര്‍ക്കാർ അവഗണനക്കെതിരെ കേരള ഹയര്‍ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ എറണാകുളം മേഖല ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന ജന. സെക്രട്ടറി എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. 2015ല്‍ അനുവദിച്ച ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ 1000 അധ്യാപക തസ്തികകള്‍ അനുവദിക്കുക, ജൂനിയര്‍ അധ്യാപകരെ സീനിയര്‍ ആക്കിയുള്ള മുന്‍സര്‍ക്കാറി​െൻറ തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഹയര്‍ സെക്കൻഡറി മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയ അവകാശപത്രിക എറണാകുളം ആര്‍.ഡി.ഡിക്ക് സമര്‍പ്പിച്ചു. കെ.പി.എസ്.ടി.എ ജില്ലസെക്രട്ടറി ടി.യു. സാദത്ത്, പി.എം. സെയ്തുമുഹമ്മദ്, കെ.എം. ശിവരാമന്‍, ബോസ്‌മോന്‍ ജോസഫ്, വനിത വിങ് സംസ്ഥാന കണ്‍വീനര്‍ വി. സജിത, പി.എസ്. മുഹമ്മദ് റാസി, സുനില്‍ സി.ഡി, വി. സജിത്ത്, ഷാജിപോള്‍, എ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story