Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകട കുത്തിത്തുറന്ന്...

കട കുത്തിത്തുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

text_fields
bookmark_border
കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം നിരവധി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിലായി. പന്തളം ഇളയകുറുപ്പനയ്യത്ത് വീട്ടിൽ ദിലീപിനെയാണ് (34) സി.ഐ സജി മാർക്കോസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. മോഷണം നടത്തുന്നതിനിെട പ്രതിയുടെ ദൃശ്യം ഒരു കടയിലെ സി.സി ടി.വിയിൽനിന്ന് ലഭിച്ചിരുന്നു. ഇേത തുടർന്ന് െപാലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. വർഷങ്ങൾക്കു മുമ്പ് പെരുമ്പാവൂർ, വാഴക്കുളം എന്നിവിടങ്ങളിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായിരുന്നു പ്രതി. കൂടാതെ ആലുവ ചുണങ്ങംവേലിയിൽ ഇയാളുടെ ബന്ധുവീടുമുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളെക്കുറിച്ച് പ്രതിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. പന്തളം െപാലീസ് സ്റ്റേഷനിൽ അഞ്ച് ഭവനഭേദന കേസിലെ പ്രതി കൂടിയായ ദിലീപ് രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം ജയിലിൽനിന്ന് ഇറങ്ങിയത്. മോഷണം നടത്തിയ ദിവസം പ്രതി രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതിനുശേഷം മോഷണത്തിന് കാലടി, കാഞ്ഞൂർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും ശ്രമം നടന്നില്ല. തുടർന്ന് മാറമ്പിള്ളി പാലത്തിന് സമീപമെത്തിയ പ്രതി രാത്രിയായതോടെ നടന്ന് ശ്രീമൂലനഗരത്ത് എത്തുകയായിരുന്നു. കുറച്ചുസമയം അവിടെ െചലവഴിച്ചതിനുശേഷം മൂന്നുമണിയോടെ ജങ്ഷന് സമീപം താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ചുറ്റിക, കമ്പിപ്പാര എന്നിവ ഉപയോഗിച്ച് കടയുടെ ഭിത്തി തുരന്നാണ് മോഷണം. കൂടാതെ ആറോളം കടകളിലെ താഴ് തകർത്തും മോഷണം നടത്തി. അടിവസ്ത്രം മുഖത്തിട്ടതിനുശേഷമാണ് മോഷണം നടത്തിയിരുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. തടിയിട്ടപറമ്പ്, എടത്തല എന്നീ സ്റ്റേഷൻ അതിർത്തികളിൽ നടന്ന മോഷണക്കേസുകളിലും പ്രതിയാെണന്ന് പോലീസ് പറഞ്ഞു. കാലടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ എൻ.എ. അനൂപ്, എ.എസ്.ഐമാരായ ബോസ്, ഷാജി, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ശ്രീകുമാർ, അബ്ദുൽ സത്താർ, അഭിലാഷ്, സെബാസ്റ്റ്യൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story