Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസിൽനിന്ന്​...

ബസിൽനിന്ന്​ അരക്കോടിയുടെ ആഭരണങ്ങൾ പിടികൂടി

text_fields
bookmark_border
കാലടി: ഒക്കലിൽ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് 50 ലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങൾ എക്സൈസ് സംഘം പിടികൂടി. തൃശൂർ പറവട്ടാനി സ്വദേശി സോളമ​െൻറ (44) പക്കൽനിന്നാണ് കാലടി എക്സൈസ് സംഘം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തത്. മോതിരം, വള, മാല എന്നിവയുൾെപ്പടെ 1977 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് കാലടി എക്സൈസ് ഇൻസ്പെക്ടർ കെ. രാജേന്ദ്രൻ പറഞ്ഞു. കാഞ്ഞിരപ്പിള്ളിയിലെ സ്വകാര്യ വ്യക്തിയുടെ ജ്വല്ലറിയിലേക്ക് കൊണ്ടുപോയ സ്വർണാഭരണങ്ങളാണെന്നും പിടിച്ചെടുത്തവ വാണിജ്യ നികുതി വിഭാഗത്തിന് കൈമാറുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. എക്സൈസ് ഓഫിസർമാരായ പോൾ തോമസ്, ജെയ് മാത്യൂസ്, ജിനിൻ മാത്യൂസ്, കനക, സൗമ്യ, സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചിത്രം:52 ബസിൽനിന്ന് പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ
Show Full Article
TAGS:LOCAL NEWS 
Next Story