Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗര ഹൃദയത്തിലേക്ക്...

നഗര ഹൃദയത്തിലേക്ക് മെട്രോ ഒക്ടോബർ ആദ്യ വാരം

text_fields
bookmark_border
കൊച്ചി: മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെേട്രായുടെ ആദ്യ യാത്ര സർവിസിന് ഒക്ടോബർ ആദ്യ വാരത്തിൽ തുടക്കമാകും. ഫിഫ അണ്ടർ 17 ലോക കപ്പിനുള്ള മുന്നൊരുക്കത്തിനൊപ്പം മെട്രോയുടെ രണ്ടാം ഘട്ട സർവിസും ആരംഭിക്കാനാണ് കെ.എം.ആർ.എൽ തയാറെടുക്കുന്നത്. നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയാണ് സർവിസ്. ജൂൺ 14 മുതൽ മഹാരാജാസ് വരെയുള്ള റൂട്ടിൽ മെേട്രാ പരീക്ഷണ ഓട്ടം തുടങ്ങിയിരുന്നു. ആദ്യഘട്ടത്തിൽ മഹാരാജാസ് വരെ സർവിസ് നടത്താനാണ് ഒരുങ്ങിയിരുന്നതെങ്കിലും നിർമാണം പൂർത്തിയാകാതിരുന്നതിനാൽ പാലാരിവട്ടം വരെ സർവിസ് നിജപ്പെടുത്തുകയായിരുന്നു. യാത്ര സർവിസ് തുടങ്ങുന്നതിനു മുമ്പ് ആലുവ മുതൽ മഹാരാജാസ് വരെയുള്ള സിഗ്നലിങ് സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി നിലവിലെ യാത്ര സർവിസുകളിൽ സമയക്രമീകരണം ഏർപ്പെടുത്തുമെന്നും കെ.എം.ആർ.എൽ അറിയിച്ചു. ഇതനുസരിച്ച് ശനിയാഴ്ച മുതൽ സെപ്റ്റംബർ രണ്ടുവരെ മെേട്രായുടെ യാത്ര സർവിസ് രാവിലെ എട്ടുമണിക്ക് മാത്രമേ ആരംഭിക്കുകയുള്ളൂ. സെപ്റ്റംബർ നാലുമുതൽ വീണ്ടും യാത്ര സർവിസ് പതിവുപോലെ രാവിലെ ആറുമുതൽ നടക്കും. സ്റ്റേഷനുകളുടെ നിർമാണ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story