Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃദ്ധദമ്പതികളെ...

വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവം നിർഭാഗ്യകരം ^മുഖ്യമന്ത്രി

text_fields
bookmark_border
വൃദ്ധദമ്പതികളെ ഇറക്കിവിട്ട സംഭവം നിർഭാഗ്യകരം -മുഖ്യമന്ത്രി തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ ബാങ്ക് ജപ്തിയുടെ പേരിൽ വൃദ്ധദമ്പതികളെ വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവം നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിയിറക്കപ്പെട്ടവരെ അവരുടെ വീട്ടിൽതന്നെ പാർപ്പിക്കും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസം മുമ്പാണ് നിയമസഭയിൽ വായ്പയെടുത്തതി‍​െൻറ പേരിൽ ആരെയും വീട്ടിൽനിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് പ്രഖ്യാപിച്ചത്. വൃദ്ധദമ്പതികൾ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ചില നിയമപ്രശ്നങ്ങളുണ്ടാകും. അത്തരം നിയമപ്രശ്നങ്ങളൊക്കെ അവർക്ക് അനുകൂലമായിവേണം വരാനെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ ഹൗസിങ് കോഒാപറേറ്റിവ് സൊസൈറ്റി പിരിച്ചുവിടണം -ചെന്നിത്തല തിരുവനന്തപുരം: വൃദ്ധദമ്പതികളോട് മനുഷ്യത്വരഹിതമായി പെരുമാറിയ തൃപ്പൂണിത്തുറ ഹൗസിങ് കോഒാപറേറ്റിവ് സൊസൈറ്റി പിരിച്ചുവിടണമെന്നും അതി‍​െൻറ തലപ്പത്തുള്ള സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കിടപ്പാടം ജപ്തി ചെയ്ത് ആരെയും റോഡിലേക്കിറക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് നാവ് വായിലിടുംമുമ്പാണ് സി.പി.എം നേതൃത്വംനൽകുന്ന സഹകരണ സൊസൈറ്റി ഇത്തരം മനുഷ്യത്വരഹിതമായി പെരുമാറിയത്. ദമ്പതികളുടെ വായ്പ സർക്കാർ പൂർണമായും എഴുതിത്തള്ളി അവരെ ആ വീട്ടിൽ തന്നെ പുനരധിവസിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story