Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഫ. രാജീവ്...

പ്രഫ. രാജീവ് കുമാറിന്​ ജെ.എൻ.യുവിൽ പുനർനിയമനം

text_fields
bookmark_border
ന്യൂഡൽഹി: ഖരഖ്പൂർ ഐ.ഐ.ടി പ്രഫസറായിരിക്കെ സ്ഥാപനത്തിലെ അഴിമതിയെക്കുറിച്ച് സർക്കാറിന് വിവരം നൽകിയതി​െൻറ പേരിൽ പുറത്താക്കപ്പെട്ട രാജീവ് കുമാറിന് ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ (ജെ.എൻ.യു) പുനർനിയമനം. അദ്ദേഹത്തി​െൻറ അപേക്ഷ പ്രകാരം സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസിലാണ് വീണ്ടും നിയമിച്ചത്. അദ്ദേഹത്തിന് നിർബന്ധ റിട്ടയർമ​െൻറ് നൽകണമെന്ന െഎ.െഎ.ടിയുടെ ശിപാർശ രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് ഏതാനും ദിവസം മുമ്പ് പ്രണബ് മുഖർജി തള്ളിയിരുന്നു. കേന്ദ്ര മാനവ വിഭവേശഷി മന്ത്രാലയം ഇറക്കിയ കത്തും ഡൽഹി െെഹകോടതി ഉത്തരവും പരിഗണിച്ചാണ് രാജീവ് കുമാറിന് പുനർനിയമനം നൽകിയത്. 'െപരുമാറ്റദൂഷ്യം' ആരോപിച്ച് 2011ലാണ് അദ്ദേഹത്തെ ഐ.ഐ.ടിയിൽനിന്ന് പുറത്താക്കിയത്. സ്ഥാപനത്തി​െൻറ സൽപേരിന് കോട്ടം വരുത്തിയെന്നും മറ്റും ആരോപണമുണ്ടായിരുന്നു. ജോയൻറ് എൻട്രസ് പരീക്ഷ (ജെ.ഇ.ഇ) നടത്തിപ്പിലും പരിഷ്കരണത്തിലും അദ്ദേഹത്തി​െൻറ സംഭാവനകൾ മാനിച്ച് 'അറിയപ്പെടാത്ത താര'മെന്ന വിശേഷണം ഇതേ വർഷം സുപ്രീംകോടതി നടത്തിയിരുന്നു. 2014ൽ നിർബന്ധിത വിരമിക്കലും നൽകി. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടിയ രാജീവ് കുമാർ നിർബന്ധ വിരമിക്കൽ ഉത്തരവ് തള്ളാൻ രാഷ്ട്രപതിക്കും അപേക്ഷ നൽകി. രാജീവ് കുമാറിന് മുൻകാല പ്രാബല്യേത്താടെ ആനുകൂല്യങ്ങൾ നൽകുമെന്നും യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story