Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയമസഭ തെരഞ്ഞെടുപ്പ്:...

നിയമസഭ തെരഞ്ഞെടുപ്പ്: ജെയ്റ്റിലിക്കും ജാവ്​ദേക്കർക്കും ചുമതല

text_fields
bookmark_border
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തി​െൻറ ചുമതല അരുൺ െജയ്റ്റിലിക്കും കർണാടകത്തി​െൻറ ചുമതല പ്രകാശ് ജാവ്ദേക്കർക്കും നൽകി. ബി.ജെ.പി േദശീയ അധ്യക്ഷൻ അമിത് ഷായാണ് ചുമതല നൽകിയത്. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, നിർമല സീതാറാം, ജിതേന്ദ്ര സിങ്, പി.പി. ചൗധരി എന്നിവർക്കും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സഹചുമതലയുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനായിരിക്കും കർണാടകത്തി​െൻറ സഹചുമതല. ഈ വർഷം അവസാനം ഗുജറാത്തിലും ഹിമാചൽപ്രദേശിലും അടുത്തവർഷം ആദ്യം കർണാടകത്തിലുമാണ് തെരഞ്ഞെടുപ്പ്. തവർചന്ത് ഗെഹ്േലാട്ടിനാണ് ഹിമാചൽപ്രദേശി​െൻറ ചുമതല. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടൽ. കർണാടകത്തിലും ഹിമാചൽപ്രദേശിലും കോൺഗ്രസും ഗുജറാത്തിൽ ബി.ജെ.പിയുമാണ് ഭരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story