Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവധശ്രമക്കേസിലെ...

വധശ്രമക്കേസിലെ പ്രതിക്ക് ഏഴുവർഷം കഠിനതടവ്

text_fields
bookmark_border
പറവൂർ: പൊയ്ക്കാട്ടുശ്ശേരി കുറുപ്പിനകം ഭാഗത്ത് പടപ്പയിൽ അജയനെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. നടുറോഡിലിട്ട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി കുറുപ്പിനകം വേങ്ങോട്ടുപറമ്പിൽ വീട്ടിൽ ജസ്റ്റിനാണ് (28) പറവൂർ പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2012 ഒക്ടോബർ ...............................................................................വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ വരുകയായിരുന്ന അജയനെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. അജയൻ കാരണമാണ് ജസ്റ്റി​െൻറ സഹോദരന് പാസ്പോർട്ട് ലഭിക്കാത്തതെന്ന ധാരണയും മുൻവൈരാഗ്യവുമാണ് കാരണം. അങ്കമാലി സി.െഎ വി. ബാബുവാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. എട്ട് സാക്ഷികളെയും നിരവധി രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.പി. ജ്യോതി, പി. ശ്രീറാം, കെ.കെ. സാജിത എന്നിവർ ഹാജരായി.
Show Full Article
TAGS:LOCAL NEWS 
Next Story