Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎല്ലുപൊടി...

എല്ലുപൊടി കമ്പനികളിൽനിന്ന്​ പെരിയാറ്റിലേക്ക് മാലിന്യം; ആറ്​ കമ്പനിക്ക് നോട്ടീസ്

text_fields
bookmark_border
കടുങ്ങല്ലൂർ: എടയാർ വ്യവസായമേഖലയിലെ എല്ലുപൊടി കമ്പനികളിൽനിന്ന് പെരിയാറ്റിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ആറ് കമ്പനിക്കുകൂടി പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. സിഗ്മ ഫെർട്ടിലൈസർ, ആശാൻ എക്സ്പോർട്ടേഴ്‌സ്, യോമാൻ ബോൺ ഇൻഡസ്ട്രീസ്, എ.ഇ.എസ്, ഓർഗാനിക്, പേരില്ലാത്ത ഒരു നെയ്യ് കമ്പനി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. എല്ലുസംസ്‌കരണ യൂനിറ്റുകൾക്കുപുറമെ മൃഗങ്ങളുടെ തുകലും സൂക്ഷിക്കുന്നത് കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ടി.ജെ. ടൈറ്റസ്, വിജയലക്ഷ്മി എന്നിവർ പഞ്ചായത്ത് കമ്മിറ്റിയിൽ പരാതിപെട്ടിരുന്നു. കമ്മിറ്റി ഇതിനെതിരെ പ്രമേയം പാസാക്കിയതോടെയായിരുന്നു അന്വേഷണം. ഇതേതുടർന്ന് നേരത്തേ നാല് കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. ടി.എം.എസ് ലതർ, ബയോകോൺ ബോൺ ഇൻഡസ്ട്രീസ്, നാഷനൽ ഇൻഡസ്ട്രീസ്, നെൽക്കതിർ ബോൺ ഇൻഡസ്ട്രീസ് എന്നിവയാണവ. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ പരിശോധന നടന്നതോടെയാണ് ആറ് കമ്പനികൂടി കണ്ടെത്തിയത്. നിയമാനുസരണമല്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story