Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാനായിക്കുളം മേഖലയിൽ...

പാനായിക്കുളം മേഖലയിൽ ശുചിമുറി മാലിന്യം തള്ളൽ പതിവ്

text_fields
bookmark_border
ആലങ്ങാട്: പാനായിക്കുളത്തും പരിസരപ്രദേശങ്ങളിലും ശുചിമുറി മാലിന്യമടക്കം തള്ളുന്നത് പതിവാകുന്നു. പാനായിക്കുളം പള്ളിക്ക് സമീപം ഓഞ്ഞിത്തോടിന് കുറുകെയുള്ള കലുങ്കിന് അടുത്താണ് മാലിന്യം ഏറെയും തള്ളുന്നത്. തോടിനിരുവശവും കാട് പടർന്ന നിലയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഈ ഭാഗത്ത് ശുചിമുറി മാലിന്യം കണ്ടെത്തി. രാവിലെ പള്ളിയിൽ പോയവർക്ക് അസഹ്യമായ ദുർഗന്ധമനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽപെട്ടത്. തദ്ദേശഭരണ സ്ഥാപങ്ങളിലെ അധികാരികളും െപാലീസും അടിയന്തരമായി ഇടപെട്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് എവർഗ്രീൻ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ബാവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഗീർ മടത്തുംപടി, പഞ്ചായത്ത് അംഗം സിറാജ്, അബ്‌ദുൽ ഹഫീസ് തലക്കാട്ട്, നിയാസ്, റഫീഖ് പടിഞ്ഞാക്കര എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story