Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരാതി നൽകിയതിന്...

പരാതി നൽകിയതിന് യുവാവിനെ മർദിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: മൂന്നു വർഷം മുമ്പ് നൽകിയ പരാതിയുടെപേരിൽ യുവാവിനെ മർദിച്ചതായി പരാതി. തോപ്പുംപടി ഫിഷറീസ് ഹാർബറിലെ തൊഴിലാളി ബസാർ റോഡ് പാണ്ടികശാല പറമ്പിൽ ഫൈസലിനാണ് (40) മർദനമേറ്റത്. ബുധനാഴ്ച രാത്രി 8.30ന് തോപ്പുംപടി ഹാർബറിലായിരുന്നു സംഭവം. ബോട്ടിൽ നിന്ന് ഉപകരണങ്ങൾ മോഷണംപോകുന്നത് പതിവായതിനെതുടർന്ന് ഫൈസൽ മൂന്നു വർഷം മുമ്പ് തോപ്പുംപടി പൊലീസിൽ പരാതി നൽകിയിരിന്നു. എന്നാൽ മോഷണം നടത്തുന്നവരെ കുറിച്ച് പരാതിയിൽ വ്യക്തമായി സൂചിപ്പിച്ചിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. എന്നാൽ വർഷങ്ങൾക്കുശേഷം വീണ്ടും പരാതി നൽകാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടംഗ സംഘം മർദിച്ചത്. ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story