Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃപ്പൂണിത്തുറയിലെ...

തൃപ്പൂണിത്തുറയിലെ ജപ്തി: അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി സി.പി.എം

text_fields
bookmark_border
കൊച്ചി: തൃപ്പൂണിത്തുറയിൽ ജപ്തി നടപടിയെ തുടർന്ന് വീട് നഷ്ടപ്പെട്ട കുടുംബത്തി​െൻറ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയ​െൻറ നടപടിയെ സി.പി.എം ജില്ല കമ്മിറ്റി അഭിനന്ദിച്ചു. വീടും സ്ഥലവും ഇല്ലാത്തവർക്ക് സ്വന്തമായി വീട് എന്ന പദ്ധതി എൽ.ഡി.എഫ് സർക്കാറി​െൻറ പ്രഥമ പരിഗണനയാണെന്നിരിക്കെ തൃപ്പൂണിത്തുറയിലുണ്ടായ സംഭവം അപലപനീയമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ ഹൗസിങ് സഹകരണ സംഘത്തിൽനിന്ന് വായ്പയായി എടുത്ത ഒന്നര ലക്ഷം രൂപ കുടിശ്ശികയായതിനെ തുടർന്ന് കോടതി നടപടികളുണ്ടാവുകയും മാസങ്ങൾക്കുമുമ്പ് സ്ഥലം കോടതി വഴി ലേലം ചെയ്തതുമായാണ് മനസ്സിലാക്കുന്നത്. കയറിക്കിടക്കാൻ മറ്റൊന്നുമില്ലാത്തവരുടെ കാര്യത്തിൽ സാധ്യമായ എല്ലാ വഴികളിലൂടെയും സഹായകരമായ സമീപനം സ്വീകരിക്കാൻ സഹകരണ സംഘങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ സഹകരണ സംഘത്തിന് വീഴ്ചയുണ്ടായെങ്കിൽ പാർട്ടി പ്രത്യേകം പരിശോധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ലേലത്തിൽ സ്ഥലം വാങ്ങിയ ആൾ കോടതിയെ സമീപിച്ച് നേടിയ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയുണ്ടായത്. മനുഷ്യത്വരഹിതമായ രീതിയിലാണ് വീടൊഴിപ്പിച്ചതെന്ന പരാതി പരിശോധിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story