Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകച്ചേരിപ്പടി^നോർത്ത്​ ...

കച്ചേരിപ്പടി^നോർത്ത്​ മേഖലയിൽ ബസ്​ ഗതാഗതം പരിഷ്​കരിക്കണമെന്ന്​

text_fields
bookmark_border
കച്ചേരിപ്പടി-നോർത്ത് മേഖലയിൽ ബസ് ഗതാഗതം പരിഷ്കരിക്കണമെന്ന് കൊച്ചി: കച്ചേരിപ്പടിയിൽനിന്ന് നോർത്ത് മേൽപാലത്തിലേക്ക് പോകുന്ന ബസുകൾ ചിറ്റൂർ റോഡ്-സ​െൻറ് ബെനഡിക്ട് റോഡ്-പരമാര റോഡ് വഴി തിരിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും ബാനർജി റോഡ് വഴി ഗതാഗതം പുനഃസ്ഥാപിക്കണമെന്നും ആവശ്യം. ആൻറി കറപ്ഷൻ പീപിൾസ് മൂവ്മ​െൻറ് വാച്ച്, വിവിധ െറസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരി സംഘടന, ഫ്ലാറ്റ് ഉടമ അസോസിയേഷനുകൾ, വ്യവസായികളുടെ സംഘടന, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷനുകൾ, വ്യവസായികൾ എന്നിവയുടെ പ്രതിനിധികളും പ്രദേശവാസികളും പെങ്കടുത്തു. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻകൂടിയായ കലക്ടർക്ക് കൂട്ടനിവേദനം നൽകാനും തുടർന്നുള്ള പ്രതിഷേധ പരിപാടികൾ ആസൂത്രണംചെയ്യാനുമായി അഡ്വ.എം.ആർ. രാജേന്ദ്രൻ നായർ നേതൃത്വം നൽകുന്ന ജനകീയസമിതിക്ക് രൂപംനൽകി. യോഗത്തിൽ ആർ.ഡി.എസ് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡോ.സുന്ദരി ജി. മേനോൻ, റെജി സുധി, ഫെലിക്സ് ജെ. പുല്ലൂടൻ, ടി.വി. ലൂക്കോസ്, പി.ജി. ശശീന്ദ്രൻ നായർ, വി.എം. മേേനാൻ, ഡോ. ജലജ എസ്. ആചാര്യ, വേണുഗോപാലപിള്ള എന്നിവർ സംസാരിച്ചു. സെലക്ഷൻ ട്രയൽ നാളെ കൊച്ചി: 12ാമത് ജൂനിയർ, സബ്ജൂനിയർ സ്റ്റേറ്റ് റോൾബാൾ ചാമ്പ്യൻഷിപ്പി​െൻറ ജില്ല ടീമി​െൻറ സെലക്ഷൻ ട്രയൽ ശനിയാഴ്ച ഫോർട്ട്കൊച്ചി കുന്നുംപുറം വൈ.എം.സി.എയിൽ രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ 8138892952 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story