Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴസംരക്ഷണ കാമ്പയിൻ

പുഴസംരക്ഷണ കാമ്പയിൻ

text_fields
bookmark_border
കൊച്ചി: പുഴകള്‍ സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി ഇഷ ഫൗണ്ടേഷന്‍ കാമ്പയിന്‍ നടത്തുന്നു. കൊച്ചിയിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് തെരുവുനാടകം, ഫ്ലാഷ് മോബ് തുടങ്ങിയവ കാമ്പയി​െൻറ ആദ്യപടിയായി നടത്തിവരുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. പുഴ സംരക്ഷിക്കാൻ കരകളുടെ ഇരുവശത്തും ഒരു കിലോമീറ്റര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യം. ഇതി​െൻറ ഭാഗമായി സെപ്റ്റംബർ ഒന്നിന് കൊച്ചി നഗരത്തില്‍ പ്ലക്കാര്‍ഡുകളേന്തി പ്രചാരണം നടത്തും. സെപ്റ്റംബര്‍ മൂന്നിന് കോയമ്പത്തൂരില്‍നിന്ന് വാഹനറാലിയും സംഘടിപ്പിക്കുന്നുണ്ട്. 16 സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന റാലി ന്യൂഡല്‍ഹിയില്‍ ഒക്ടോബര്‍ രണ്ടിന് സമാപിക്കും. സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്തെത്തുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പുഴകള്‍ സംരക്ഷിക്കുന്നതിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന കാമ്പയിനില്‍ പെങ്കടുക്കാര്‍ 8000980009 എന്ന നമ്പറില്‍ മിസ്ഡ് കാള്‍ നല്‍കണം. കൃഷ്ണന്‍ അമ്പാടി, സോമനാഥ് എസ്. കൗദി, മീര മേനോന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story