Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅച്​ഛ​െൻറ വിധി...

അച്​ഛ​െൻറ വിധി തിരുത്തി മകൻ

text_fields
bookmark_border
ന്യൂഡൽഹി: സ്വകാര്യത മൗലികാവകാശമാക്കിയുള്ള ഒമ്പതംഗ സുപ്രീംകോടതി ബെഞ്ചി​െൻറ നിർണായക വിധി പ്രസ്താവം നടത്തിയ ബെഞ്ചിൽ ഡി.വൈ ചന്ദ്രചൂഡനും അംഗമായിരുന്നു. സ്വകാര്യത സംബന്ധിച്ച കേസിൽ സ്വന്തം അച്ഛൻ പുറപ്പെടുവിച്ച വിധിയാണ് പുതിയ ഉത്തരവിലൂടെ ചന്ദ്രചൂഡ് തിരുത്തിയത്. ഡി.വൈ ചന്ദ്രചൂഡി​െൻറ അച്ഛൻ വൈ.വി ചന്ദ്രചൂഡനാണ് 1975ൽ ജബൽപൂർ എ.ഡി.എമ്മും ശിവകാന്ത് ശുക്ലയും തമ്മിലുള്ള കേസിൽ സ്വകാര്യത സംബന്ധിച്ച വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യത ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണെന്ന് പറയാനാവില്ലെന്നായിരുന്നു വൈ.വി ചന്ദ്രചൂഡ​െൻറ വിധി. അടിയന്തരാവസ്ഥ കാലത്തായിരുന്നു വൈ.വി ചന്ദ്രചൂഡി​െൻറ കോടതി വിധി ഉണ്ടായത്. 1975ഉമായി താരത്മ്യം ചെയ്യുേമ്പാൾ നിലവിലെ സാഹചര്യങ്ങളിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എങ്കിലും അച്ഛ​െൻറ വിധി തിരുത്താനുള്ള അപൂർവ ഭാഗ്യമാണ് ഒമ്പതംഗ ബെഞ്ചിലെ ജഡ്ജിയായ ഡി.വൈ ചന്ദ്രചൂഡന് ലഭിച്ചിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story