Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരസ്യം നൽകിയതിൽ അഴിമതി ...

പരസ്യം നൽകിയതിൽ അഴിമതി ആക്ഷേപം: ഹരജിയിൽ വിധി സെപ്​റ്റംബർ രണ്ടിന് കോടതി പറയും

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുകോടി വൃക്ഷത്തൈകൾ നടുന്നതി​െൻറ പരസ്യം നൽകിയതിൽ അഴിമതി നടന്നു എന്ന ഹരജിയിൽ വിധി സെപ്റ്റംബർ രണ്ടിന് കോടതി പറയും. കേസ് പരിഗണിച്ച സമയത്ത് ഹരജിക്കാരൻ ഹാജരായില്ല. കഴിഞ്ഞതവണയും പരാതിക്കാരൻ ഹാജരല്ലാത്തതിനെ തുടർന്ന് കേസ് മാറ്റിയിരുന്നു. ഗൗരവമുള്ള പരാതികൾ നൽകിക്കഴിഞ്ഞാൽ അതി​െൻറ വിശദമായ രേഖകൾ നൽകാൻ ഹരജിക്കാരൻ ബാധ്യസ്ഥനാണ്. എന്നാൽ, വാദം കേൾക്കുന്ന സമയങ്ങളിൽ ഇത്തരം രീതികൾ കർശനമായി നിയന്ത്രിക്കുമെന്ന് കോടതി താക്കീത് നൽകി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ജഡ്ജ് അജിത്കുമാർ ആണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. ഉഷടൈറ്റസ്, പി.ആർ.ഡി ഡയറക്ടർ അമ്പാടി, ഡോ.കെ.എം. എബ്രഹാം, നളിനി നെറ്റോ എന്നിവരാണ് എതിർകക്ഷികൾ ഇടതുസർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുന്നതി​െൻറ ഭാഗമായി ഹരിതകേരള മിഷ​െൻറ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ ഒരുകോടി വൃക്ഷത്തൈകൾ നടുന്നതി​െൻറ പരസ്യം ദൃശ്യമാധ്യമങ്ങൾ വഴി നൽകിയതിൽ സർക്കാർ ഖജനാവിന് അഞ്ചുകോടി നഷ്ടം വന്നു എന്നാണ് പായിച്ചിറ നവാസ് നൽകിയ ഹരജിയിലെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story