Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാന്ത്വനസ്​പർശമായി...

സാന്ത്വനസ്​പർശമായി സ്നേഹവീട്ടിലെ ഓണവിരുന്ന്

text_fields
bookmark_border
ഹരിപ്പാട്: ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾക്ക് ജമാഅത്തെ ഇസ്ലാമി ഒാണവിരുന്നൊരുക്കി. അമ്മ എന്ന വാക്കി​െൻറ അർഥമുൾക്കൊള്ളാൻ കഴിയാത്തവർക്ക് മാത്രമെ അവരെ ഉപേക്ഷിക്കാനാകൂവെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. വേദഗ്രന്ഥങ്ങളുടെ അധ്യാപനങ്ങളെപോലും ഉൾക്കൊള്ളാതെ വളരുന്നവരാണ് ഇങ്ങനെ മാതാപിതാക്കളെ തള്ളിക്കളയുന്നത്. പോറ്റിവളർത്തിയവരെ പരിഗണിക്കാത്ത ആഘോഷങ്ങൾക്ക് പ്രസക്തിയില്ല. അവരെ സേവിക്കുന്ന ആഘോഷമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഗാന്ധിഭവ​െൻറ സേവനപ്രവർത്തനം മാതൃകാപരവും പ്രശംസനീയവുമാണെന്ന് അസി. അമീർ വ്യക്തമാക്കി. അന്തേവാസികളായ 23പേർക്ക് ഓണക്കോടി സമ്മാനിച്ചു. അന്തേവാസികളുടെ കലാപരിപാടികളും അരങ്ങേറി. സ്നേഹവീട് ഡയറക്ടർ ഷമീർ കായംകുളം നേതൃത്വം നൽകി. സൗദി കേരള ഇസ്ലാമിക് ഗ്രൂപ് മുൻ പ്രസിഡൻറ് കെ.എം. ബഷീർ, ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, സെക്രട്ടറിമാരായ ഡോ. ഒ. ബഷീർ, യു. ഷൈജു, ഏരിയ പ്രസിഡൻറ് കെ.എ. സമീർ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് മുഹമ്മദ് സാദിഖ്, അഷ്റഫ് കാവേരി, മുഹമ്മദ് സാലി, അബി ഹരിപ്പാട് എന്നിവർ സംബന്ധിച്ചു. ഉച്ചക്കുശേഷം ഇസ്ലാമിക പണ്ഡിതൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയെ അസി. അമീർ പി. മുജീബ് റഹ്മാൻ പല്ലനയിലെ വീട്ടിലെത്തി സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story