Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right2020ഒാടെ...

2020ഒാടെ പോളിക്യാബിന്​ 10,000 കോടി വിറ്റുവരവ്​ ലക്ഷ്യം

text_fields
bookmark_border
കൊച്ചി: വയർ, കേബിൾ മേഖലയിലെ ഉൽപാദകരായ പോളിക്യാബ് 2020ഒാടെ 10,000 കോടി വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണെന്ന് കമ്പനി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കമ്പനിയുടെ വിറ്റുവരവ് 6500 കോടി രൂപയാണ്. ഇലക്ട്രിക്കൽ മേഖലയിൽ ഇന്ത്യയിൽ ഒന്നാമതും ലോകത്തിലെ മുൻനിര കമ്പനികളിലൊന്നുമാണ് പോളിക്യാബ് എന്ന് അവർ അവകാശപ്പെട്ടു. കേബിൾസ്, വയേഴ്സ്, ഫാൻസ്, എൽ.ഇ.ഡി ലൈറ്റിങ്, സ്വിച്ചസ്, എം.സി.ബി, കോൺഡ്യൂയറ്റ്സ്, സോളാർ ഉൽപന്നങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങളിൽ വൻ വിജയം സ്വന്തമാക്കാൻ കമ്പനിക്ക് കഴിഞ്ഞതായി കമ്പനി വൈസ് ചെയർമാൻ ആൻഡ് ജോയൻറ് മാനേജിങ് ഡയറക്ടർ ആർ. രാമകൃഷ്ണൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡയറക്ടർ നിഖിൽ ജെയ് സിങ്കാനി, ചന്ദ്രശേഖർ, സെബാസ്റ്റ്യൻ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story