Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രാന്‍സ്‌ജെന്‍ഡറുടെ...

ട്രാന്‍സ്‌ജെന്‍ഡറുടെ കൊലപാതകം: പ്രതി റിമാൻഡിൽ

text_fields
bookmark_border
ആലുവ: ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മാള അന്നമനട വെണ്ണൂപ്പാടം കളത്തില്‍ അഭിലാഷ് കുമാറിനെയാണ് (20) റിമാന്‍ഡ് ചെയ്തത്. ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട ഏഴാം ദിവസാണ് പ്രതി പിടിയിലായത്. കൊലപാതകം നടന്ന ദിവസം അഭിലാഷ് കുമാറിനെ മദ്യപിച്ച് അബോധാവസ്ഥയില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം എസ്.ഐ റെജിരാജി‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പുണെയില്‍നിന്ന് വന്നതാണെന്നും മാളയിലെ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് വിലാസവും ഫോണ്‍ നമ്പറും കുറിച്ചെടുത്ത് വിട്ടയച്ചു. ഇത് ശ്രദ്ധിച്ചിരുന്ന ട്രാൻസ്ജെൻഡർ ഗൗരി അഭിലാഷിനൊപ്പം പോയിരുന്നു. െകാലപാതകം പുറത്തുവന്നതോടെ പൊലീസ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സി.സി ടി.വി ദൃശ്യം പരിശോധിച്ചു. ഇതിൽ ഗൗരിയുടെയും അഭിലാഷി​െൻറയും ദൃശ്യമുണ്ടായിരുന്നു. അഭിലാഷിനെ തിരിച്ചറിഞ്ഞതോടെ നേരത്തെ വാങ്ങിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വിലാസുമായി പൊലീസ് മാളയിലേക്ക് തിരിച്ചു. അഭിലാഷി‍​െൻറ വീട്ടില്‍ എസ്.പിയുടെ സ്‌ക്വാഡ് എത്തിയെങ്കിലും കണ്ടെത്താനായില്ല. അറസ്‌റ്റ് ഭയന്ന് ബന്ധുവീട്ടിലാണ് പ്രതി നാലുദിവസം താമസിച്ചത്. നാട്ടില്‍ ഇലക്ട്രീഷ്യനായ അഭിലാഷ് നാലുമാസം മുമ്പാണ് ടയര്‍ റീസോളിങ് സ്ഥാപനത്തില്‍ ജോലിക്കായി മഹാരാഷ്‌ട്രയിലെ സത്താറയിലേക്ക് പോയത്.
Show Full Article
TAGS:LOCAL NEWS 
Next Story