Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാർ തുറക്കാനുള്ള...

ബാർ തുറക്കാനുള്ള നീക്കത്തിനെതിരെ നാളെ നിൽപ് സമരം

text_fields
bookmark_border
കൊച്ചി: ദേശീയ-, സംസ്ഥാന പാതകൾ ഡീ നോട്ടിഫൈ ചെയ്ത് 400ൽപരം മദ്യശാലകൾകൂടി തുറക്കാനുള്ള നീക്കത്തിനെതിരെയും പഞ്ചായത്തീരാജ്-നഗരപാലിക ബിൽ റദ്ദാക്കിയതിനെതിരെയും കെ.സി.ബി.സി മദ്യവിരുദ്ധസമിതിയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയും വായ് മൂടിക്കെട്ടി നിൽപ്സമരം നടത്തും. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ എറണാകുളം ടൗൺഹാളിന് മുന്നിലാണ് സമരം. കേരളമാകെ മദ്യമൊഴുക്കാനുള്ള സംഘടിത നീക്കമാണ് സർക്കാർ നടത്തുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ അറിയിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ സമരം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story