Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇത്തവണ അത്തത്തിന്...

ഇത്തവണ അത്തത്തിന് വരഘോഷയാത്ര !

text_fields
bookmark_border
തൃപ്പൂണിത്തുറ: അത്തച്ചമയം കാണാൻ ഇത്തവണ തൃപ്പൂണിത്തുറയിൽ പോയാൽ ആയിരത്തിൽ ഒരുവനാകും നിങ്ങൾ! പ്രമുഖ കാരിക്കേച്ചറിസ്റ്റ് ബി. സഞ്ജീവാണ് 1000 മുഖം വരക്കുന്ന പുതുമയാർന്ന പരിപാടി അവതരിപ്പിക്കുന്നത്. ഈ മാസം 25ന് നടക്കുന്ന പരിപാടിയായ 'ബഹുമുഖം ബഹുരസം' സംഘടിപ്പിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയാണ്. അത്തച്ചമയത്തിന് പേരുകേട്ട തൃപ്പൂണിത്തുറ അങ്ങനെ ഇത്തവണ വരയുടെ ഘോഷയാത്രക്കും വേദിയാകും. പരിപാടിയുടെ ഒരുക്കം പൂർത്തിയായതായി തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൻ ചന്ദ്രികാദേവി, അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോഷി സേവ്യർ എന്നിവർ അറിയിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷന് സമീപം കുത്തമ്പലം അങ്കണത്തിലാണ് പരിപാടി. എറണാകുളത്ത് ഇൻകംടാക്സ് െഡപ്യൂട്ടി കമീഷണറാണ് സഞ്ജീവ്.
Show Full Article
TAGS:LOCAL NEWS 
Next Story