Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െഡയറി സോൺ...

​െഡയറി സോൺ പദ്ധതികൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
െഡയറി സോൺ പദ്ധതി ധനസഹായം കാക്കനാട്: ജില്ലയിൽ െഡയറി സോണുകളായി സർക്കാർ പ്രഖ്യാപിച്ച കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ ബ്ലോക്കുകളിൽ മിൽക്ക് ഷെഡ് ഡെവലപ്‌മ​െൻറ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. ഒരു പശു, രണ്ട് പശു, അഞ്ച് പശു, 10 പശു, അഞ്ച് കിടാരികളുടെ യൂനിറ്റ്, 10 കിടാരികളുടെ യൂനിറ്റ് എന്നിവക്കാണ് ധനസഹായം അനുവദിക്കുന്നത്. കറവയന്ത്രം വാങ്ങാനും െഡയറി യൂനിറ്റുകൾക്കും ധനസഹായം ലഭിക്കും. താൽപര്യമുള്ളവർ സമീപത്തെ ക്ഷീരസഹകരണ സംഘങ്ങൾ മുഖേനയോ കൂവപ്പടി, കോതമംഗലം, മൂവാറ്റുപുഴ എന്നീ ബ്ലോക്കുതല ക്ഷീരവികസന യൂനിറ്റുകളിൽ നേരിട്ടോ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബർ 15നകം സമർപ്പിക്കണം. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം വിതരണം ചെയ്തു കാക്കനാട്: ഭിന്നശേഷിക്കാരുടെ പ്രത്യേക കഴിവുകൾ വളർത്തിയെടുക്കാൻ പ്രോത്സാഹനം നൽകണമെന്ന് പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾ പ്രയോജനപ്പെടുത്തി പരിമിതികളെ മറികടക്കാനുള്ള ശ്രമം നടത്തണം. ഭിന്നശേഷിയുള്ളവർക്കുള്ള സഹായ ഉപകരണ വിതരണം ജില്ല പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹിക നീതി ഓഫിസർ പ്രീതി വിൽസൻ പദ്ധതി വിശദീകരിച്ചു. ഹിയറിങ് എയിഡ് വിതരണം അസി. കലക്ടർ ഈശ പ്രിയ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ മുത്തലിബ് എന്നിവർ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻ കുട്ടി, കെ.ടി. എബ്രഹാം, ജോർജ് എടപ്പരത്തി, എ.പി. സുഭാഷ്, ബേസിൽ പോൾ, ജില്ല സാമൂഹിക നീതി ഓഫിസർ പ്രീതി വിൽസൻ, അലിംകോ മാനേജർ അനുപം പ്രകാശ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. ജി.എസ്.ടി സെമിനാർ കാക്കനാട്: നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ എടത്തല യുവധാര സാംസ്‌കാരിക വേദി 'ജി.എസ്.ടി: സാധ്യതകളും ലക്ഷ്യങ്ങളും' വിഷയം ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് ഉദ്ഘാടനം ചെയ്തു. പൊന്നു പ്രകാശ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. വിജയശങ്കർ വിഷയം അവതരിപ്പിച്ചു. കെ.കെ. പ്രതീഷ്, കെ.എം. സുകുമാരൻ, കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story