Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ് അറിയിപ്പുകൾ

കുസാറ്റ് അറിയിപ്പുകൾ

text_fields
bookmark_border
പുളിങ്കുന്ന് കാമ്പസിൽ എം.സി.എ സ്പോട്ട് അഡ്മിഷൻ നാളെ കൊച്ചി: കൊച്ചി സർവകലാശാലയുടെ പുളിങ്കുന്ന് എൻജിനീയറിങ് കോളജിൽ എം.സി.എ, എം.സി.എ (ലാറ്ററൽ എൻട്രി) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 25ന് രാവിലെ 9.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. 2017 ലെ ക്യാറ്റ് യോഗ്യത നേടിയവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ഫീസുമായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0477-2707500, വെബ്സൈറ്റ്: www.cusat.ac.in. എൽഎൽ.ബി സ്പോട്ട് അഡ്മിഷൻ കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് നടത്തുന്ന ത്രിവത്സര എൽഎൽ.ബി (ഈവനിങ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ക്യാറ്റ് -2017 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 29ന് രാവിലെ 9.30ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എത്തണം. എസ്.സി, എസ്.ടി വിഭാഗത്തിൽ ക്യാറ്റ് റാങ്ക് ഇല്ലാത്തവരെയും പരിഗണിക്കും. പ്രവേശനം ലഭിക്കാൻ യൂനിവേഴ്സിറ്റിയുടെ 30 കി.മീ ചുറ്റളവിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് മാത്രമാണ് അർഹത എന്ന നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഫോൺ: 0484-2575465/2862481.
Show Full Article
TAGS:LOCAL NEWS 
Next Story