Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിണറായി...

പിണറായി സർക്കാറി​േൻറത്​ സംഘ്​പരിവാർ അജണ്ട ^വെൽഫെയർ പാർട്ടി

text_fields
bookmark_border
പിണറായി സർക്കാറിേൻറത് സംഘ്പരിവാർ അജണ്ട -വെൽഫെയർ പാർട്ടി കൊച്ചി: പറവൂരിൽ ആശയപ്രചാരണത്തിനിറങ്ങിയവരെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന പിണറായി സർക്കാറി​െൻറ നിലപാട് സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ സഹായിക്കുന്നതാണെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി. അക്രമം നടത്തിയവർക്കെതിരെ കേസെടുത്ത് ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി ജ്യോതിവാസ് പറവൂർ, ട്രഷറർ പി.എച്ച്. ഷാജഹാൻ, വൈസ് പ്രസിഡൻറുമാരായ േസാമൻ ജി. വെൺപുഴശ്ശേരി, അസൂറ ടീച്ചർ, സെക്രട്ടറിമാരായ പി.ഇ. ഷംസുദ്ദീൻ, കെ.എ. സദീക്ക്, അഷ്റഫ് നാഹിയ, മുസ്തഫ പള്ളുരുത്തി എന്നിവർ സംസാരിച്ചു. അത്തം ആഘോഷയാത്ര നാളെ: ഗതാഗത നിയന്ത്രണം തൃപ്പൂണിത്തുറ: അത്തം ആഘോഷ യാത്രയോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം, വൈക്കം, പൂേത്താട്ട ഭാഗങ്ങളിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന സർവിസ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കണ്ണൻകുളങ്ങരനിന്ന് മിനി ബൈപാസ് വഴി തിരിച്ചുവിടും. ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന സർവിസ് ബസ് ഉൾപ്പെടെ വാഹനങ്ങൾ കരിങ്ങാച്ചിറ ജങ്ഷനിൽനിന്ന് പുതയ റോഡ്, കാക്കനാട് വഴി പോകണം. ഘോഷയാത്ര തുടങ്ങിയാൽ എറണാകുളത്തുനിന്ന് മൂവാറ്റുപുഴ, ചോറ്റാനിക്കര, കോട്ടയം, വൈക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ േപട്ട ജങ്ഷനിൽനിന്ന് ഗാന്ധി സ്ക്വയർ, മിനി ബൈപാസ്, കണ്ണൻകുളങ്ങര വഴി തിരിച്ചുവിടും. രാവിലെ എട്ടുമുതൽ ഘോഷയാത്ര അവസാനിക്കുന്നതുവരെ ടിപ്പർ ലോറികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഘോഷയാത്ര കടന്നുപോകുന്ന വഴികളിൽ പാർക്കിങ് നിരോധിച്ചു. സംസ്കൃത കോളജിന് ഗ്രൗണ്ടിന് സമീപം, ഗേൾസ് ഹൈസ്കൂൾ, എൻ.എസ്.എസ് സ്കൂൾ ഗ്രൗണ്ട്, കരിങ്ങാച്ചിറ പള്ളി ഗ്രൗണ്ട്, സീപോർട്ട്-എയർപോർട്ട് റോഡ്, റിഫൈനറി റോഡ്, ആർ.എൽ.വി പഴയ കോളജ്, ശ്രീപൂർണത്രയീശ ക്ഷേത്ര ഉൗട്ടുപുര സ്ഥലം, ശ്രീ വെങ്കിടേശ്വര ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹന പാർക്കിങ് ഒരുക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് ഇൗസ്റ്റ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story