Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിസ്ഡം...

വിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌.ഐ.ആര്‍ റദ്ദാക്കണം ^എസ്​.ഡി.പി.ഐ

text_fields
bookmark_border
വിസ്ഡം പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌.ഐ.ആര്‍ റദ്ദാക്കണം -എസ്.ഡി.പി.ഐ കൊച്ചി: പറവൂര്‍ വടക്കേക്കരയില്‍ മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയതെന്ന് ആരോപിച്ച് അറസ്റ്റിലായ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരായ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ രാജ്യത്ത് മതവിശ്വാസം പ്രചരിപ്പിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ വടക്കേക്കരയില്‍ 40 പേരെ അറസ്റ്റ് ചെയ്തത് ഭരണഘടന ലംഘനമാണ്. ആർ.എസ്.എസ് അജണ്ടകളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്നത്. പ്രവര്‍ത്തകരെ ചോദ്യംചെയ്തതിനു ശേഷം വിട്ടയക്കാന്‍ പൊലീസ് തയാറായിരുന്നെങ്കിലും റൂറല്‍ എസ്.പി എ.വി. ജോര്‍ജ് നേരിട്ടെത്തി കേസ് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എഫ്‌.ഐ.ആര്‍ റദ്ദാക്കുക, എസ്.പിക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്തുതലത്തില്‍ ജനജാഗ്രത സംഗമങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍, ജില്ല പ്രസിഡൻറ് പി.പി. മൊയ്തീന്‍കുഞ്ഞ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story