Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹയർ സെക്കൻഡറി...

ഹയർ സെക്കൻഡറി അധ്യാപകരുടെ മേഖല ഓഫിസ്​ മാർച്ച്​ ഇന്ന്​

text_fields
bookmark_border
മൂവാറ്റുപുഴ: ഹയർ സെക്കൻഡറി മേഖലയോടുള്ള സര്‍ക്കാറി​െൻറ അവഗണനയില്‍ പ്രതിഷേധിച്ച് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ വ്യാഴാഴ്ച മേഖല ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ മേഖല ഓഫിസുകളിലേക്കാണ് മാര്‍ച്ച്. രാവിലെ 10ന് മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന പ്രസിഡൻറ് നിസാര്‍ ചേലേരി, ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, ട്രഷറര്‍ സി.ടി.പി. ഉണ്ണിമൊയ്തീന്‍, കെ.ടി. അബ്ദുല്ലത്തീഫ്, ഒ. ഷൗക്കത്തലി, വി.കെ. അബ്ദുൽ റഹ്മാന്‍, മുഹമ്മദലി വിളക്കോട്ടൂര്‍, യു. സാബു, എ.കെ. അജീബ്, സജി ജോസഫ്, പി.എ. ഗഫൂര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.
Show Full Article
TAGS:LOCAL NEWS 
Next Story