Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതമിഴ്​നാട്​...

തമിഴ്​നാട്​ മോഷണസംഘത്തിലെ പ്രധാനി പിടിയിൽ

text_fields
bookmark_border
മുഹമ്മ: കേരളത്തില്‍ മോഷണം നടത്താന്‍ എത്തിയ തമിഴ്നാട് സംഘത്തിലെ പ്രധാനി പിടിയിൽ. തമിഴ്‌നാട് നാഗര്‍കോവില്‍ മാര്‍ത്താണ്ഡം ചടയന്‍കല്‍വിള ജാന്‍ റോഡില്‍ പ്രിന്‍സാണ് (36) മുഹമ്മ പൊലീസി​െൻറ പിടിയിലായത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച പുലര്‍ച്ച കഞ്ഞിക്കുഴി വടക്ക് ഭാഗത്തുള്ള അടഞ്ഞുകിടക്കുന്ന പെട്രോള്‍ പമ്പില്‍നിന്ന് 5000 രൂപ മോഷ്ടിച്ചു. ഇതിനുശേഷം മുഹമ്മ ബിവറേജസില്‍നിന്ന് മദ്യം വാങ്ങി മുഹമ്മയിലെ ബാര്‍ബര്‍ ഷാപ്പില്‍ കയറി തല മുണ്ഡനം ചെയ്തു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ കാര്‍മല്‍ ജങ്ഷന് സമീപത്തെ കരിപ്പയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍നിന്ന് 1200 രൂപയും സമീപത്തെ ചായക്കടയിലും മോഷണം നടത്തി. ജങ്ഷനിലെത്തിയ പ്രിന്‍സിനെ സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ ഓടിമറയാൻ ശ്രമിച്ചു. മുഹമ്മ എസ്.െഎ എം. അജയമോഹ​െൻറ നേതൃത്വത്തിൽ പട്രോളിങ്ങിനെത്തിയ സംഘത്തി​െൻറ വലയില്‍ കുടുങ്ങുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story