Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈടെൻഷൻ ലൈൻ എൽ.ടി...

ഹൈടെൻഷൻ ലൈൻ എൽ.ടി ലൈനിൽ പൊട്ടിവീണു; ഇരുപതോളം വീടുകളിലെ ഉപകരണങ്ങൾ നശിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: 220 കെ.വി എക്സ്ട്ര ഹൈടെൻഷൻ ലൈൻ (ഇ.എച്ച്.ടി) പൊട്ടി ലോ ടെൻഷൻ ലൈനിൽ (എൽ.ടി) വീണുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ ഇരുപതോളം വീടുകളിലെ -ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചു. പായിപ്ര പഞ്ചായത്ത് അതിർത്തിയായ വീട്ടൂരിൽ ചൊവ്വാഴ്ച രാത്രി പേത്താടെയാണ് സംഭവം. ലോവർ പെരിയാർ വൈദ്യുതി നിലയത്തിൽനിന്ന് ബ്രഹ്മപുരത്തേക്ക് വൈദ്യുതി കൊണ്ടുപോകുന്ന എക്സ്ട്ര ഹൈടെൻഷൻ ലൈനാണ് പൊട്ടിവീണത്. വീട്ടൂർ പാടശേഖരത്തിലെ ഭാഗത്തുെവച്ച് ലൈൻ പൊട്ടിയതുകൊണ്ട് ദുരന്തങ്ങളൊഴിവായി. എന്നാൽ, ലൈൻ പൊട്ടിവീണത് ഏതാെണന്ന് പരിശോധിക്കാതെ ഉദ്യോഗസ്ഥർ തുടരെത്തുടരെ ചാർജ് ചെയ്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. മൂന്നുപ്രാവശ്യം ഇങ്ങനെ ചാർജ് ചെയ്തു. അപ്പോഴെല്ലാം പൊട്ടിത്തെറിയുമുണ്ടായി. ഇതോടെയാണ് വീടുകളിലെ ഉപകരണങ്ങൾ കത്തിനശിച്ചത്. മേഖലയിലെ ഇരുപതിലധികം വീടുകളിലെ മുഴുവൻ ഉപകരണങ്ങളും കത്തിപ്പോയി. വയറിങ്ങും നശിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ലൈൻ ശരിയാക്കി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. ഉദ്യോഗസ്ഥ അനാസ്ഥ മൂലം വൈദ്യുതി, -ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കത്തിനശിച്ചുവെന്നും നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് വകുപ്പുമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story