Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ ആശ്വാസമായി മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
മൂവാറ്റുപുഴ: ഭിന്നശേഷിയുള്ളവർക്ക് ൈഡ്രവിങ് ലൈസൻസ് ലഭ്യമാക്കാൻ ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ശ്രമം ആശ്വാസമായി. ബുധനാഴ്ച മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 135ലേറെ പേർ പങ്കെടുത്തു. നടപടിക്രമങ്ങൾ ലഘൂകരിച്ച് എളുപ്പത്തിൽ ലൈസൻസ് ലഭ്യമാക്കുന്നതിന് ക്യാമ്പ് സഹായകമായി. ജില്ലയിലെ ആദ്യത്തെ ക്യാമ്പാണ് മൂവാറ്റുപുഴയിൽ നടന്നത്. നേത്ര, അസ്ഥി, ഇ.എൻ.ടി, ജനറൽ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധനക്കുണ്ടായിരുന്നു. ക്യാമ്പിൽ െവച്ചുതന്നെ സർട്ടിഫിക്കറ്റും ലഭ്യമാക്കി. മൂവാറ്റുപുഴ ആർ.ടി.ഒയുടെ പരിധിയിലുള്ളവർക്ക് ലേണേഴ്സ് ടെസ്റ്റിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒന്നോടെയാണ് സമാപിച്ചത്. വിവിധ ഡിപ്പാർട്മ​െൻറിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി. താലൂക്ക് ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റി രൂപവത്കരിച്ചു മൂവാറ്റുപുഴ: താലൂക്ക് ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റി നിലവിൽ വന്നു. പട്ടയസംബന്ധമായ അപേക്ഷകളിൽ തീർപ്പ് കൽപിക്കലാണ് കമ്മിറ്റിയുടെ ചുമതല. വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ പ്രതിനിധികളെ സർക്കാർ അംഗീകരിച്ചതോടെയാണ് കമ്മിറ്റി നിലവിൽ വന്നത്. താലൂക്ക് ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റി അംഗങ്ങളായി കെ.പി. രാമചന്ദ്രൻ, എം.ജി. രാമചന്ദ്രൻ, പി.പി. എൽദോസ്, എ. അബൂബക്കർ, ടോം കുര്യാച്ചൻ, ജോഷി ജേക്കബ്, രാധ നാരായണൻ, കെ.പി. രാജു, പൈലി പൈങ്ങോട്ടൂർ, എം.എം. അശോകൻ, കാസിം റാവുത്തർ, സോളി മോനച്ചൻ, കെ.എസ്. ജയപ്രകാശ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇവരെ കൂടാതെ താലൂക്ക് പരിധിയിലെ എം.പി, എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, തഹസിൽദാർ എന്നിവരും അംഗങ്ങളായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story