Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്യോഗസ്ഥർ കാടംപാറ...

ഉദ്യോഗസ്ഥർ കാടംപാറ എസ്.സി കോളനി സന്ദർശിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ കൊള്ളിക്കാട്ടുശ്ശേരി, കാടംപാറ എസ്.സി കോളനി നവീകരണ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കൊള്ളിക്കാട്ടുശ്ശേരി കോളനിെയയും 13-ാം വാര്‍ഡിലെ കാടംപാറ കോളനിെയയും അബേദ്കര്‍ സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി നിർവഹണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയായ കെല്ലിലെ ഉദ്യോഗസ്ഥരാണ് കോളനിയിലെത്തിയത്. കെൽ മാനേജര്‍മാരായ കെ.കെ. രാജീവന്‍, എസ്. ഷാജി, ട്രാഫ്റ്റ്സ്മാന്‍ ശ്രീകുമാര്‍, മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒ.സി. ഏലിയാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുരളി ശശി, വത്സല ബിന്ദുകുട്ടന്‍, അംഗങ്ങളായ ബാബു തട്ടാറുകുന്നേല്‍, ശാന്തി എബ്രഹാം, ബിന്ദു ബേബി, ഡെയ്‌സി ജോസ്, എസ്.സി പ്രമോട്ടര്‍ രമ തങ്കപ്പന്‍, എം.പി. ലാല്‍, എന്‍.പി. പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപ്പാക്കേണ്ട പദ്ധതികൾ വിലയിരുത്തി. കോളനിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോളനി നവീകരണത്തി​െൻറ നിര്‍മാേണാദ്ഘാടനം ഉടന്‍ നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story