Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജയത്തിളക്കത്തിൽ ആയവന ...

വിജയത്തിളക്കത്തിൽ ആയവന പഞ്ചായത്ത്

text_fields
bookmark_border
മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി കല്ലൂര്‍ക്കാട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ആയവന പഞ്ചായത്തുതല മലയാളത്തിളക്കം വിജയപ്രഖ്യാപനം ആയവന എസ്.എന്‍.യു.പി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡൻറ് സാബു വള്ളോംകുന്നേല്‍ നിര്‍വഹിച്ചു. അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ മാതൃഭാഷ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പഠനതന്ത്രങ്ങള്‍ ഒരുക്കുകയും, ഓരോ ദിവസെത്തയും പഠനപുരോഗതി വിലയിരുത്തി 30- മണിക്കൂറുകൊണ്ട് അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്ന പദ്ധതിയാണ് മലയാളത്തിളക്കം. ബി.ആര്‍.സി.യില്‍നിന്നുള്ള അധ്യാപക പരിശീലകര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തിയാണ് പദ്ധതി നടപ്പാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന്, നാല്, ക്ലാസുകളില്‍ നടത്തി വിജയംകണ്ടതി​െൻറ അടിസ്ഥാനത്തിലാണ് യു.പി ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. കല്ലൂര്‍ക്കാട് സബ്ജില്ലയിലെ പദ്ധതി വിജയപ്രഖ്യാപനം നടത്തിയ ആദ്യ പഞ്ചായത്തും ആയവനയാണ്. പഞ്ചായത്ത് അംഗം ജിജി ബിജോ, ബി.പി.ഒ കെ.എസ്. റഷീദ, എസ്.എന്‍.ഡി.പി യോഗം ശാഖ പ്രസിഡൻറ് വി.എന്‍. ഷണ്‍മുഖം, സെക്രട്ടറി വത്സലന്‍ തുമ്പയില്‍ പി.ടി.എ പ്രസിഡണ്ട് ഹല്ലാജ്, എച്ച്.എം സിനിമോള്‍, മലയാളത്തിളക്കം കോഒാഡിനേറ്റര്‍മാരായ മുഹമ്മദ് സിയ, ഗീത, ഷൈല, റിസോഴ്സ് അധ്യാപകര്‍ എന്നിവർ പങ്കെടുത്തു. ഫയൽ നെയിം. MT 'AYAVANA ചിത്രം- ആയവന പഞ്ചായത്തുതല മലയാളത്തിളക്കം വിജയപ്രഖ്യാപനം പഞ്ചായത്ത് പ്രസിഡൻറ് സാബു വള്ളോംകുന്നേല്‍ നിര്‍വഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story