Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി കാന്‍സര്‍ സെൻറർ ...

കൊച്ചി കാന്‍സര്‍ സെൻറർ അത്യാധുനിക സൗകര്യം ഒരുക്കാൻ​ 395 കോടി

text_fields
bookmark_border
കൊച്ചി: ജനുവരി ഒന്നിന് നിർമാണം ആരംഭിക്കുന്ന കൊച്ചി മേഖല കാന്‍സര്‍ റിസര്‍ച് സ​െൻററിൽ ഒരുക്കുന്നത് അത്യാധുനിക സൗകര്യങ്ങൾ. 12 ഏക്കറിൽ അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ മെഡിക്കല്‍, സര്‍വിസസ്, അഡ്മിനിസ്‌ട്രേഷന്‍, പാലിയേറ്റിവ് കെട്ടിടസമുച്ചയങ്ങള്‍ നിർമിക്കും. പരിസ്ഥി സൗഹൃദ സങ്കേതങ്ങള്‍ അവലംബിച്ചാണ് നിർമാണമെന്ന് സ​െൻറർ സ്‌പെഷല്‍ ഓഫിസര്‍ കൂടിയായ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. 395 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 235 കോടി കെട്ടിടസമുച്ചയ നിര്‍മാണത്തിനും 160 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറിനുമാണ്. 400 രോഗികളെ കിടത്തിച്ചികിത്സിക്കാം. ദിനേന 800 രോഗികൾക്ക് ഔട്ട്‌പേഷ്യൻറ് സൗകര്യമുണ്ടാകും. കീമോ ചികിത്സക്ക് 50 ബെഡുകള്‍ നീക്കിെവക്കും. ശസ്ത്രക്രിയകള്‍ക്ക് എട്ട് തിയറ്ററുകള്‍, സുസജ്ജമായ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം, റേഡിയേഷന്‍ ഓങ്കോളജി, ലിനാക് യന്ത്രങ്ങള്‍ എന്നിവയും കേന്ദ്രത്തിലുണ്ടാകും. കേന്ദ്രീകൃത ശീതീകരണ സംവിധാനം, 24 മണിക്കൂറും വൈദ്യുതി, ജലസംഭരണികള്‍, 350 കാറുകൾക്ക് പാര്‍ക്കിങ് സൗകര്യം, 15 ലിഫ്റ്റ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. ആധുനിക ഇന്‍ഫര്‍മേഷന്‍ സംവിധാനം, എമര്‍ജന്‍സി -കാഷ്വല്‍റ്റി വിഭാഗങ്ങള്‍, കമ്യൂണിറ്റി ഓങ്കോളജി, സാന്ത്വന ചികിത്സ, ലൈബ്രറി, കാന്‍സര്‍ രജിസ്ട്രി എന്നിവ പദ്ധതിയുടെ ഭാഗമാണ്. നിർമാണം തുടങ്ങുന്നതിന് മുമ്പ് വിശദ പദ്ധതി റിപ്പോര്‍ട്ട് ആഗസ്റ്റ് 30നകം കിഫ്ബിക്ക് സമര്‍പ്പിക്കും. ഒക്‌ടോബറില്‍ ടെന്‍ഡര്‍ നടപടി തുടങ്ങും. ഡിസംബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കും. പദ്ധതിക്ക് പ്രാഥമിക പാരിസ്ഥിതികാനുമതി ലഭിച്ചു. അന്തിമാനുമതിക്കുള്ള അപേക്ഷ ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണ്. കളമശ്ശേരിയിലെ സർക്കാർ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നാണ് നിലവില്‍ കാന്‍സര്‍ സ​െൻറർ പ്രവർത്തിക്കുക. കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ആശുപത്രിയില്‍ ഇതുവരെ 905 രോഗികള്‍ ചികിത്സ തേടി. ആറ് കിടക്കകളുള്ള കീമോ വാര്‍ഡില്‍ 525 കീമോതെറപ്പികള്‍ നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story