Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ കാർഷിക വികസനമേള

ജൈവ കാർഷിക വികസനമേള

text_fields
bookmark_border
കൊച്ചി: ജൈവകൃഷി േപ്രാത്സാഹനത്തിനും വികസനത്തിനും സി.പി.എം ജില്ല കമ്മിറ്റി രൂപം നൽകിയ ജൈവ ജീവതം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന ക്ക് വെള്ളിയാഴ്ച തുടക്കമാകും. അത്തം മുതൽ ഉത്രാട ദിവസമായ സെപ്റ്റംബർ മൂന്നുവരെ എറണാകുളം രാജേന്ദ്രമൈതാനിയിലാണ് മേള നടക്കുക. ജൈവകാർഷികോൽപന്നങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, കൈത്തറി മുതലായവയുടെ വിപണനവും പ്രദർശനവും മേളയോടനുബന്ധിച്ച് ഒരുക്കും. സ്റ്റാളുകളിൽ ജൈവ ജീവിതം പദ്ധതിയുടെ ഭാഗമായി വിളയിപ്പിച്ച കാർഷിക വിഭവങ്ങൾ വിൽപനക്ക് എത്തിക്കും. വെള്ളിയാഴ്ച രാവിലെ 10ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കാർഷികമേള ഉദ്ഘാടനം ചെയ്യും. ഓരോ ദിവസവും സാംസ്കാരിക സമ്മേളനങ്ങളും കാർഷിക സെമിനാറുകളും കലാപരിപാടികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story