Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​മരണകളുണർത്തുന്ന...

സ്​മരണകളുണർത്തുന്ന അത്തം ഘോഷയാത്ര ഇന്ന്​

text_fields
bookmark_border
തൃപ്പൂണിത്തുറ: മലയാളനാട്ടിൽ തിരുവോണത്തി​െൻറ തുയിലുണർത്തുന്ന അത്താഘോഷത്തിന് വ്യാഴാഴ്ച തൃപ്പൂണിത്തുറയിൽ തുടക്കമാകും. രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങോടെ രാജനഗരത്തിൽ ചിങ്ങത്തിലെ അത്ത നാളിൽ അരങ്ങേറിയിരുന്ന അത്തച്ചമയമാണ് പിന്നീട് ഇന്നുകാണുന്ന വിധം അത്താഘോഷമായി മാറിയതെന്നാണ് ചരിത്രം. മഹാബലി ചക്രവർത്തിയുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന തൃക്കാക്കര ക്ഷേത്രത്തിൽ കർക്കടകം തിരുവോണനാളിൽ കൊടിയേറി ചിങ്ങത്തിലെ തിരുവോണനാൾ ആറാട്ടായി അവസാനിക്കുന്ന 28 ദിവസത്തെ ഉത്സവകാലത്ത് അവസാന 10 നാളുകളിൽ വിവിധ നാട്ടുരാജ്യങ്ങളിലെ ഭരണാധിപന്മാർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. ചേര ചക്രവർത്തിയും സാമന്തന്മാരും ക്ഷേത്രത്തിൽ ഒത്തുകൂടാറുണ്ടെന്നും അതിനുള്ള കൊച്ചി മഹാരാജാവി​െൻറ പുറപ്പാടിനെയാണ് അത്തച്ചമയം സൂചിപ്പിക്കുന്നതെന്നുമാണ് പ്രധാന െഎതിഹ്യങ്ങളിലൊന്ന്. സാമൂതിരിയും കൊച്ചി സ്വരൂപവും ദീർഘകാലം നിലനിന്ന യുദ്ധം അവസാനിച്ചതി​െൻറ സ്മരണക്കായി അത്തച്ചമയം ആചരിക്കുന്നുവെന്നും മാമാങ്കത്തിനായി തിരുനാവായ്ക്ക് പോകുന്നതിനെ അനുസ്മരിപ്പിക്കുന്നതാണെന്നും മഹാരാജാവ് കൊല്ലത്തിലൊരിക്കൽ പ്രജകളെ കാണാൻ എഴുന്നള്ളുന്നതാണെന്നുമൊക്കെയുള്ള പ്രബല െഎതിഹ്യവും അത്തച്ചമയത്തെക്കുറിച്ച് നിലവിലുണ്ട്. 1948ൽ നടത്തിയ അത്തച്ചമയത്തോടെ അത് നിലച്ചിരുന്നു. രാജഭരണത്തിൽ അത്തം നാളിലെ മതമൈത്രി സംഗമം പ്രകടമായിരുന്നു. നാടുവാഴികൾ, പ്രഭുക്കന്മാർ, കത്തനാർ, തണ്ടാൻ, അരയൻ, മുസ്ലിം തങ്ങൾ തുടങ്ങിയവരെല്ലാം എത്തിച്ചേരണമെന്നാണ് കൽപന. കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തിയിരുന്നില്ല. അത്തച്ചമയ ഘോഷയാത്രക്ക് ശേഷം മഹാരാജാവി​െൻറ അത്തപ്പണം നൽകൽ ചടങ്ങും 64 വിഭവങ്ങൾ കൂട്ടിയുള്ള വിശേഷ സദ്യയും നടക്കും. രാജകീയ ആസ്ഥാനം കനകക്കുന്ന് കൊട്ടാരത്തിലേക്ക് (ഹിൽപാലസ്) മാറ്റുന്നതിന് മുമ്പ് കളിക്കോട്ടയിൽവെച്ചാണ് ആരംഭിച്ചിരുന്നത്. കോട്ടക്കകത്ത് മാത്രമായിരുന്ന അക്കാലത്തെ നഗരപ്രദക്ഷിണം ആസ്ഥാനം ഹിൽപാലസ് ആയതുമുതൽ അവിടെനിന്ന് ഘോഷയാത്ര തൃപ്പൂണിത്തുറ ക്ഷേത്ര നട വരെ വന്നശേഷം തിരികെ പോയിരുന്നു. പിന്നീട് കൊട്ടാരവളപ്പിൽ മാത്രമായി. തിരു-െകാച്ചി സംയോജനത്തോടെ മഹാരാജാവ് പെങ്കടുത്തുള്ള അത്തച്ചമയം നിർത്തലാക്കി. 1961ൽ കേരള സർക്കാർ ഒാണം ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെയാണ് അത്താഘോഷം ബഹുജന പങ്കാളിത്തത്തോടെയായത്. രാമവർമ പരീക്ഷിത്ത് തമ്പുരാനാണ് അവസാനമായി അത്തച്ചമയ ഘോഷയാത്രയിൽ പെങ്കടുത്ത മഹാരാജാവ്. വീണ്ടും ഒരു തിരുവോണംകൂടി പടിവാതിലിൽ എത്തിനിൽക്കെ പോയകാലത്തെ ചരിത്ര-സാമൂഹിക-സാംസ്കാരിക സ്മരണകളെ പുതുക്കിക്കൊണ്ടല്ലാതെ അത്താഘോഷത്തിൽ മലയാളികൾക്ക് പ്രത്യേകിച്ച് െകാച്ചിക്കാർക്ക് പെങ്കടുക്കാനാവില്ല. വെള്ളിയാഴ്ച രാവിലെ പൂർവ സ്മരണകൾ ഉണരുന്ന അത്തം ഘോഷയാത്ര കാണാം.
Show Full Article
TAGS:LOCAL NEWS 
Next Story