Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്തച്ചമയം ഘോഷയാത്ര...

അത്തച്ചമയം ഘോഷയാത്ര തകർന്ന റോഡിലൂടെ

text_fields
bookmark_border
കൊച്ചി: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയത്തിന് രാജനഗരി എല്ലാ തയാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കെ പൊതുമരാമത്ത് മാത്രം മുഖംതിരിഞ്ഞു നിൽക്കുന്നു. അത്തച്ചമയം പോകുന്ന എല്ലാ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് നാശമായിട്ടും നിഷ്ക്രിയമായി തുടരുകയാണ് വകുപ്പ്. നഗരസഭ എല്ലാ വകുപ്പുകളുടെയും ഒരു യോഗം എൻ.എം ഹാളിൽ വിളിച്ചുചേർത്തപ്പോഴും വകുപ്പിൽനിന്ന് ആരും എത്തിയില്ല. ബുധനാഴ്ച കൗൺസിലർമാരായ ആറ്റുപുറത്ത്‌ നന്ദകുമാർ, കെ.ആർ. സുകുമാരൻ, വി. ആർ. വിജയകുമാർ എന്നിവർ പൊതുമരാമത്ത് എൻജിനീയറെ നേരിൽകണ്ട് ബോധിപ്പിച്ചു. പതിനായിരങ്ങൾ കാണാനെത്തുന്ന ഘോഷയാത്ര കടന്നുപോകുന്ന വഴികൾ നന്നാക്കാത്തത് ചരിത്രത്തിലാദ്യമായാണെന്ന് നഗരസഭ പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ കെ.വി. സാജു പറഞ്ഞു. നഗരത്തിലെ പ്രധാന കവലകളായ കിഴക്കേകോട്ട, സ്റ്റാച്യു ജങ്ഷൻ, എസ്.എൻ കവല, അമ്പലം റോഡ്, പാലസ് റോഡ് എന്നിവിടങ്ങളിലെല്ലാം കാൽനടപോലും അസാധ്യമാണ്. റോഡുകളുടെ ശോച്യാവസ്ഥ മൂലം ഇത്തവണ അത്തച്ചമയം വിചാരിച്ച സമയത്ത് അവസാനിപ്പിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് നഗരസഭ. ഗുരുതരമായ അനാസ്ഥ കാട്ടിയ പൊതുമരാമത്ത് വകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story