Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുജാഹിദ്...

മുജാഹിദ് പ്രവർത്തകർക്കെതിരായ കേസ്​ റദ്ദാക്കണം –മുസ്​ലിം ലീഗ്

text_fields
bookmark_border
പറവൂർ: വടക്കേക്കരയിൽ പ്രബോധനപ്രവർത്തനം നടത്തിയ 40 വിസ്ഡം മുജാഹിദ് പ്രവർത്തകർക്കെതിരെ സംഘ്പരിവാറിനെ പ്രീണിപ്പിക്കാൻ ചുമത്തിയ കേസ് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബ്‌ദുല്ല, ജന. സെക്രട്ടറി പി.എം. ബഷീർ എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച ഇ--മെയിലിൽ ആവശ്യപ്പെട്ടു. 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' കാമ്പയിനി​െൻറ ഭാഗമായി ബി.ജെ.പി നേതാവ് ഒ. രാജഗോപാലും മന്ത്രിമാരും എം.എൽ.എമാരുമുൾപ്പെടെ പ്രമുഖർക്ക് നൽകി സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുന്ന ലഘുലേഖകളാണ് വടക്കേക്കരയിലും വിതരണം ചെയ്തത്. സംഘ്പരിവാർ താൽപര്യം സംരക്ഷിക്കാനായിരുന്നു അറസ്റ്റ്. പിണറായിയുടെ െപാലീസ് സംഘ്പരിവാറിന് വിധേയമായി പ്രവർത്തിക്കുന്നതി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് വടക്കേക്കരയിൽ കണ്ടത്. ഭരണഘടന നൽകുന്ന ആശയപ്രചാരണ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ നിലപാട് ആശങ്കയുയർത്തുന്നു. മുജാഹിദ് പ്രവർത്തകരെ മർദിച്ച സംഘ്പരിവാർകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. തല്ല് കൊണ്ടവർ ജയിലിലും തല്ലിയവർ ജാമ്യത്തിലും ഇത് ഇരട്ടനീതിയാണ്. ഇടതുസർക്കാറി​െൻറ െപാലീസ് നയമല്ല വടക്കേക്കരയിൽ നടപ്പാക്കിയതെങ്കിൽ കുറ്റക്കാരായ െപാലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയാറാകണമെന്ന് ഇരുവരും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story