Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിന്‍ കോളജ്...

വൈപ്പിന്‍ കോളജ് ഉദ്ഘാടനം 28ന്

text_fields
bookmark_border
വൈപ്പിന്‍: ദ്വീപ് നിവാസികളുടെ ചിരകാല അഭിലാഷമായ വൈപ്പിന്‍ കോളജ് തിങ്കളാഴ്ച യാഥാര്‍ഥ്യമാകുന്നു. എളങ്കുന്നപ്പുഴ സ്‌കൂള്‍ മന്ദിരത്തില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ മണ്ഡലത്തിലെ പൊതുവിദ്യാലങ്ങളില്‍ നടപ്പാക്കുന്ന വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഏഴാം വാര്‍ഷിക സമര്‍പ്പണവും നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കെ.വി. തോമസ് എം.പി, എസ്. ശര്‍മ എം.എല്‍.എ, വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍, ജില്ല-ബ്ലോക്ക്- പഞ്ചായത്ത് പ്രസിഡൻറുമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും. ബി.കോം, ബി.എ, ബി.എസ്സി എന്നീ കോഴ്‌സുകളിലേക്ക് 100 വിദ്യാര്‍ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയായി. ബി.കോം ടാക്‌സേഷന് 40ഉം ബി.എസ്‌സി മാത്തമാറ്റിക്‌സിനും ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിനും 30 വീതവും സീറ്റുകളുമാണുള്ളത്. എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ ഗവ. ന്യൂ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെട്ടിടത്തിലെ സൗകര്യമൊരുക്കല്‍ ജോലികള്‍ ഉടൻ പൂര്‍ത്തിയാകും. പള്ളിപ്പുറം ബാങ്ക് സംയോജിത പുരയിട കൃഷിയിലേക്ക് വൈപ്പിന്‍: കാര്‍ഷിക രംഗത്ത് നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന പള്ളിപ്പുറം സര്‍വിസ് സഹകരണ ബാങ്ക് സംയോജിത പുരയിട കൃഷിയിലേക്കുകൂടി ചുവടുെവക്കുന്നു. പശു, ആട്, കോഴി, താറാവ്, മത്സ്യം, വിവിധയിനം പച്ചക്കറികള്‍ എന്നിവ ഉല്‍പാദിപ്പിച്ച് വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ക്ക് ജനങ്ങളെ സ്വയംപര്യാപ്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് സംയോജിത പുരയിട കൃഷി എന്ന ആശയത്തിന് രൂപംനല്‍കിയതെന്ന് ബാങ്ക് പ്രസിഡൻറ് മയ്യാറ്റില്‍ സത്യന്‍ പറഞ്ഞു. ചുറ്റുമതിലുള്ള 20 സ​െൻറില്‍ കുറയാത്ത ഭൂമിയുള്ളവര്‍ക്കും നിലവില്‍ അക്വാപോണിക്‌സ്, മട്ടുപ്പാവ് കൃഷി നടത്തുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. ഒരു കുടുംബത്തിന് ഒരുലക്ഷം രൂപ വീതം ഇതിനായി പലിശരഹിത വായ്പ നല്‍കും. ഈ വര്‍ഷം 20 പേര്‍ക്ക് വായ്പ നല്‍കും. വീട്ടുവളപ്പില്‍ വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയും കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ സംരംഭം ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പദ്ധതി ഉദ്ഘാടനം 26ന് രാവിലെ 10ന് ബാങ്കി​െൻറ അത്താഘോഷം -ആവണി നിലാവ് -ചടങ്ങിനൊപ്പം എസ്. ശര്‍മ എം.എല്‍.എ നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story