Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതത്ത്വമസി...

തത്ത്വമസി ചിട്ടിക്കമ്പനിക്കെതിരെ കൂടുതൽ നിക്ഷേപകരുടെ പരാതി

text_fields
bookmark_border
പറവൂർ: തത്ത്വമസി ചിട്ടിക്കമ്പനിക്കെതിരെ കൂടുതൽ നിക്ഷേപകർ പൊലീസിൽ പരാതി നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 35 പരാതിയാണ് ബുധനാഴ്ച പറവൂർ പൊലീസിന് ലഭിച്ചത്. ആലുവ ശാഖയിൽനിന്നുള്ളവരും പരാതിക്കാരായുണ്ട്. ചിട്ടിക്കമ്പനി ഉടമയായ ചെറായി തൈക്കൂട്ടത്തിൽ കിഷോർ ഒളിവിലാണ്. മറ്റുശാഖകളിലടക്കം പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പറവൂർ ശാഖയിൽ ചിട്ടിയിൽ നിക്ഷേപം നടത്തിയവരും ചിട്ടിയുടെ കാലാവധി കഴിഞ്ഞവരുമായി ആയിരത്തിലധികം പേർക്ക് പണം തിരികെ നൽകാനുണ്ട്. ഓണ സീസണിലാണ് അധികവും ചിട്ടി തുക ചിറ്റാളൻമാർക്ക് മുൻ കാലങ്ങളിൽ നൽകിയിരുന്നത്. ഇത്തവണയും ഇതേ സമയത്ത് ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നിക്ഷേപകർ. വ്യാഴാഴ്ച നിക്ഷേപത്തുക ലഭിക്കുമെന്ന വിശ്വാസത്തിലിരിക്കുമ്പോഴാണ് ഉടമ മുങ്ങിയ വിവരം അറിഞ്ഞത്. ജീവനക്കാർ ചിട്ടി സ്ഥാപനത്തിൽ ജോലിക്ക് ചെന്നപ്പോൾ അടച്ചിട്ട നിലയിലായിരുന്നു. ശാഖ മാനേജറുമായി ബന്ധപ്പെെട്ടങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. സ്ഥാപനത്തിലെ വനിത ജീവനക്കാരായ 12പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് നിഷേപകർ വഞ്ചിതരായ വിവരം പുറംലോകം അറിഞ്ഞത്. ഏകദേശം ഒരുകോടിയിലധികം രൂപയെങ്കിലും നടത്തിപ്പുകാര‍​െൻറ കൈയിൽപെട്ടിട്ടുള്ളതായി ജീവനക്കാർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story