Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി; റോഡ്...

പൈപ്പ് പൊട്ടി; റോഡ് വീണ്ടും കുത്തിപ്പൊളിക്കുന്നു

text_fields
bookmark_border
ചെങ്ങമനാട്: പുത്തന്‍തോടിനടുത്തെ ഗ്യാസ് ഏജന്‍സീസ് വളവില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കി വീണ്ടും റോഡ് കുത്തിപ്പൊളിക്കുന്നു. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണിക്ക് ബുധനാഴ്ച രാവിലെ റോഡ് കുത്തിപ്പൊളിച്ചത്. എന്നാല്‍, അറ്റകുറ്റപ്പണിക്ക് ശേഷം ടാറിങ് അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുന്നില്ല. ഇേതതുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ദീര്‍ഘദൂര ബസ് സര്‍വിസുകള്‍, സ്കൂള്‍- കോളജ് വാഹനങ്ങള്‍, നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നതടക്കം നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന അത്താണി-പറവൂര്‍ റൂട്ടിലെ പ്രധാന റോഡാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുകയോ ടാറിങ് നടത്തുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന് വര്‍ഷങ്ങളോളം രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരുന്നു. അഞ്ച് പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചു. ഇതേതുടര്‍ന്ന് വഴിതടയല്‍ അടക്കം നിരവധി സമരങ്ങള്‍ അരങ്ങേറുകയും അന്‍വർ സാദത്ത് എം.എല്‍.എ ഇടപെട്ട് സര്‍വകക്ഷി യോഗം വിളിക്കുകയും ചെയ്തശേഷമാണ് അടുത്തിടെ ടാറിങ് നടത്തിയത്. റോഡില്‍ കുഴി എടുക്കുകയോ മറ്റ് നിര്‍മാണങ്ങള്‍ നടത്തുകയോ ചെയ്യുമ്പോള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. പുറമ്പോക്ക് വീണ്ടെടുത്ത് റോഡി​െൻറ ഇരുവശവും വീതികൂട്ടുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും സര്‍വേ ജോലി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ കുഴി എടുത്തത്. അറ്റകുറ്റപ്പണിക്ക് ശേഷം ഉടന്‍ ടാറിങ് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കാന്‍ അധികൃതര്‍ തയാറായിട്ടുമില്ല. അറ്റകുറ്റപ്പണിക്കുശേഷം ടാറിങ് നീണ്ടുപോയാല്‍ വഴിതടയല്‍ അടക്കം സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ എ.ആര്‍. അമല്‍രാജ് പൊതുമരാമത്ത്, ജല അതോറിറ്റി വകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കടകളിൽനിന്ന് പണം മോഷ്ടിക്കുന്നയാൾ പിടിയിൽ അങ്കമാലി: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ബൈക്കില്‍ കടകളിെലത്തി പണം മോഷ്ടിക്കുന്നയാളെ അങ്കമാലി പൊലീസ് പിടികൂടി. ചാലക്കുടി മേലൂര്‍ നടത്തുരുത്ത് ലക്ഷംവീട് കോളനിയില്‍ വടക്കന്‍ വീട്ടില്‍ സെബാസ്റ്റ്യനാണ് (29) പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്കുശേഷം അങ്കമാലി എസ്.എന്‍.ഡി.പി കവലയില്‍ നൈജോയുടെ പച്ചക്കറി കടയിലെത്തി തൊഴിലാളിയെ വെട്ടിച്ച് മേശയില്‍നിന്ന് 3000 രൂപ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. കടയുടമ ഭക്ഷണം കഴിക്കാന്‍ പോയി, തൊഴിലാളി മാത്രം കടയിൽ ഉണ്ടായിരുന്ന സമയത്താണ് തന്ത്രപരമായി മേശ തുറന്ന് പണം മോഷ്ടിച്ചതത്രെ. മേശ തുറക്കുന്ന ശബ്‌ദം കേട്ട് തൊഴിലാളി എത്തിയപ്പോഴേക്കും പ്രതി ബൈക്കില്‍ കടന്നുകളഞ്ഞു. കടയുടമയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ എസ്.മുഹമ്മദ് റിയാസ്, എസ്.ഐ കെ.എന്‍. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കടയുടെ സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലെ സി.സി.ടി.വി കാമറയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങൾ സഹായകമായി. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുധീഷ്, റോണി, പി.ടി. ബിനു, ജിസ്മോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു. ജില്ലക്കകത്തും പുറത്തും സമാനരീതിയിൽ നിരവധി മോഷണങ്ങള്‍ നടത്തിയതായി സൂചന ലഭിച്ചതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story