Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് ജീവനക്കാരനെ...

ബസ് ജീവനക്കാരനെ മർദിച്ച കേസിൽ വിദ്യാർഥികൾ കസ്​റ്റഡിയിൽ

text_fields
bookmark_border
കൊച്ചി: സ്വകാര്യബസ് തടഞ്ഞുനിർത്തി ജീവനക്കാരനെ മർദിച്ച കേസിൽ ലോ കോളജ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. ഫോർട്ട്കൊച്ചിയിൽനിന്ന് പുക്കാട്ടുപടിയിലേക്ക് പോയ ബസിലെ കണ്ടക്‌ടർ ആലുവ സ്വദേശി അസീബിനാണ് (32) മർദനമേറ്റത്. ബുധനാഴ്ച വൈകീട്ട് എറണാകുളം ലോ കോളജിന് സമീപം റവന്യൂടവറിന് മുന്നിലായിരുന്നു സംഭവം. സ്റ്റോപ്പിൽ ബസ് നിർത്തി വിദ്യാർഥികളെ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് 30 പേരടങ്ങുന്ന സംഘം ബസ് തടഞ്ഞത്. തുടർന്ന് ബസിനകത്തേക്ക് കടന്ന സംഘം വാക്കേറ്റത്തിനിടെ അസീബിനെ മർദിക്കുകയായിരുന്നു. ഇതിനിടെ ബസി​െൻറ സൈഡ് ഗ്ലാസുകൾ തകർത്തു. സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ വിദ്യാർഥി നിഖിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഇതുവഴി കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സെൻട്രൽ പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയശേഷമാണ് സ്ഥിതി ശാന്തമായത്. അസീബിനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച യാത്രക്കാരനെ വിദ്യാർഥികൾ മർദിച്ചതായി പരാതിയുണ്ട്. 15 വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story