Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണാഘോഷം നാളെ

ഒാണാഘോഷം നാളെ

text_fields
bookmark_border
കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിലെ ഓണാഘോഷം 'പൊന്നോണ ശ്രീ 2017' വെള്ളിയാഴ്ച കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കുടുംബശ്രീ പ്രവർത്തകരുടെ മെഗാ പൊന്നോണ പൂക്കള മത്സരം നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കും. സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റി​െൻറ സഹകരണത്തോടെയാണ് ആഘോഷം. ഉച്ചക്ക് രണ്ടുമുതൽ പൊതുജനങ്ങൾക്ക് പൂക്കളങ്ങൾ സന്ദർശിക്കാം. രണ്ടുമുതൽ വൈകീട്ട് നാലുവരെ ഹാർട്ടിയൻ േപ്രാജക്ട് ബാൻഡ് അവതരിപ്പിക്കുന്ന പാട്ടുത്സവം ഉണ്ടായിരിക്കും. നാലിന് നടക്കുന്ന ചടങ്ങിൽ നടി അപർണ ബാലമുരളി മുഖ്യാതിഥി ആയിരിക്കും. കത്തുനൽകി കൊച്ചി: നഗരത്തിലെ ഗതാഗത പരിഷ്കരണവും ഗതാഗത രംഗത്ത് പ്രശ്നങ്ങളും പരിഹരിക്കാൻ ഗതാഗത ഉപദേശക സമിതി ഉടൻ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്ക് മേയർ സൗമിനി ജയിൻ കത്ത് നൽകി. പരിഹാര പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും കൊച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ പൗവത്തിൽ റോഡ്, ചിറ്റൂർ റോഡ്, ചിറ്റൂർ റോഡ് വടക്കു ഭാഗം, െപ്രാവിഡൻസ് റോഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. വൈറ്റില: വൈറ്റില ജങ്ഷൻ മുതൽ പുത്തൻ പാലം വരെയുള്ള സ്ഥലങ്ങളിലും സമീപ റോഡുകളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കോളജ് സെക്ഷൻ പരിധിയിൽ സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കാരിക്കാമുറി, ഫുഡ്പാത്ത് റോഡ്, മൊണാസ്ട്രി റോഡ്, മഹാകവി ജി. റോഡ്, ചിറ്റൂർ റോഡി​െൻറ കുറച്ചുഭാഗങ്ങളും വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പള്ളുരുത്തി: പഷ്ണിത്തോടുപാലം, ചോയ്സ് റോഡ്, മാർക്കറ്റ് ലൈൻ, കമ്പനിപ്പറമ്പ്, ഇടക്കൊച്ചി വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചവരെ വൈദ്യുതി മുടങ്ങും. മട്ടാഞ്ചേരി: കോമ്പാറ മുക്ക്, ക്ഷേമ ഭാവ, മാളിയേക്കൽ പറമ്പ്, റോയൽ, പള്ളിയറക്കാവ്, പാലസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചോറ്റാനിക്കര: ചിത്രപ്പുഴ, റിഫൈനറി റോഡ്, പുതിയ റോഡ്, മങ്ങാട്ട് ലെയിൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story