Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കരയില്‍...

തൃക്കാക്കരയില്‍ മാലിന്യശേഖരണത്തിന് നിരക്ക് കൂട്ടി

text_fields
bookmark_border
കാക്കനാട്: തൃക്കാക്കരയില്‍ ജൈവമാലിന്യസംഭരണം ഇനി ചെലവേറും. ഉറവിടമാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യത്തിന് നഗരസഭ ഈടാക്കുന്ന ഫീസ് കൂട്ടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതനുസരിച്ച് വീടുകളിലെ ജൈവമാലിന്യശേഖരണത്തിന് മാസം 130 രൂപ നല്‍കണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യ ശേഖരണത്തിന് കിലോക്ക് 10 രൂപയും വീടുകള്‍ക്ക് നിശ്ചയിച്ചു. നിലവില്‍ കുടുംബശ്രീ മുഖേന ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീടുകളില്‍നിന്ന് 100 രൂപയാണ് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്കനുസരിച്ച് വീടുകളില്‍നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യത്തിന് ഈടാക്കുന്ന തുകയില്‍ 100 രൂപ കുടുംബശ്രീക്ക്് നല്‍കും. 30 രൂപ നഗരസഭക്കും ലഭിക്കും. വാണിജ്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കല്യാണം തുടങ്ങിയയിടങ്ങളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് മാത്രമേ സ്വീകരിക്കൂ. ഇവിടങ്ങളിലെ ജൈവമാലിന്യം കിലോക്ക് 10 രൂപയും അജൈവ മാലിന്യം കിലോക്ക് 15 രൂപയാക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സൻ കെ.കെ. നീനുവി​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മാലിന്യം വീടുകളില്‍നിന്ന് ശേഖരിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. വലിയ െചലവിൽ ശേഖരിക്കുന്ന മാലിന്യം പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇവിടെനിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ലക്ഷങ്ങളാണ് നഗരസഭ ചെലവഴിക്കുന്നത്. മാലിന്യശേഖരണം നഗരസഭക്ക് നഷ്ടക്കച്ചവടമായതിനെത്തുടര്‍ന്നാണ് വീടുകളിലും ഹോട്ടലുകളിലും നിന്ന് ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടത്തിന് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചത്. സഹകരണ ബാങ്ക് ഭൂമി വാങ്ങൽ വിവാദം; ജോയൻറ് രജിസ്ട്രാർക്ക് പരാതി നൽകി കളമശ്ശേരി: സർവിസ് സഹകരണ ബാങ്ക് ഭൂമി വാങ്ങൽ വിവാദം ജോയൻറ് റജിസ്ട്രാർക്ക് പരാതി. സഹകരണ ബാങ്ക് അംഗവും കളമശ്ശേരി മൂലേപ്പാടം സ്വദേശിയുമായ ഹുസൈൻ മംഗലത്താണ് രജിസ്ട്രാർക്ക് പരാതി നൽകിയത്. ബാങ്ക് വാങ്ങാനുദ്ദേശിക്കുന്ന ഭൂമി ഇടപാടിൽ അഴിമതിയുണ്ടെന്നാണ് പരാതിക്കാരൻ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. വാങ്ങാനുദ്ദേശിക്കുന്ന ഭൂമി യഥാർഥ ഉടമയിൽനിന്ന് അല്ലായെന്നും പരാതിയിൽ ആരോപിക്കുന്നു. വേറൊരാൾ മുഖാന്തരം നടത്തുന്ന ഇടപാടിൽ ഭീമമായ തുകയാണ് ചെലവിടുന്നത്. ഇതിലൂടെ ബാങ്കി​െൻറ തുക നഷ്ടപ്പെടുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഭൂമി വാങ്ങുന്നത് സംബന്ധിച്ച് ബാങ്കിന് താൻ ഒരു പരാതി നൽകിയിരുന്നു. കഴിഞ്ഞ പൊതുയോഗത്തിൽ ഭൂമി വാങ്ങാൻ തീരുമാനിച്ചതാണ്. എന്നാൽ, സ്ഥലമിടപാട് ഇത്രയും താമസിക്കാൻ കാരണം താൻ ഇതിനുമുമ്പ് രജിസ്ട്രാർക്ക് കൊടുത്ത പരാതിയാണെന്ന് പറഞ്ഞ് പ്രസിഡൻറ് ത​െൻറ പരാതി യോഗത്തിൽ വായിക്കുന്നത് തടയുകയായിരുന്നെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story