Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightട്രാഫിക് സിഗ്‌നലുകള്‍...

ട്രാഫിക് സിഗ്‌നലുകള്‍ തടസ്സമാകുന്നതിന് പരിഹാരവുമായി യുവാക്കൾ

text_fields
bookmark_border
കൊച്ചി: ആംബുലന്‍സുകള്‍ അടക്കമുള്ള അടിയന്തര യാത്രസംവിധാനങ്ങളില്‍ ട്രാഫിക് സിഗ്‌നലുകള്‍ തടസ്സമാകുന്നതിന് പരിഹാരമായി ട്രാഫിറ്റൈസര്‍ എന്ന അടിയന്തര പ്രതികരണ സംവിധാനവുമായി യുവാക്കൾ. ട്രാഫിറ്റൈസര്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ് സംരംഭത്തിലൂടെ പുത്തന്‍ സാങ്കേതികവിദ്യ ഒരുക്കിയത് രാജഗിരിയിലെ എം.ടെക് പൂര്‍വവിദ്യാര്‍ഥികളായ എം. മുഹമ്മദ് ജാസിം, മുഹമ്മദ് സാദിഖ് എന്നിവരാണ്. ഒരേസമയം ഒന്നില്‍ കൂടുതല്‍ അടിയന്തര വാഹനങ്ങള്‍ ഒരേ സിഗ്‌നലില്‍ എത്തുമ്പോള്‍, ഏത് വാഹനത്തിനാണോ ആദ്യം മുന്‍ഗണന ലഭിക്കേണ്ടെതന്നത് അടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ഈ ആപ്ലിക്കേഷനുണ്ടെന്ന് മുഹമ്മദ് സാദിഖ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതി ഗുണകരമെന്ന് കണ്ടതോടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദി ഇന്‍ഡസ് എൻട്രപ്രണേഴ്‌സ് (ടി.ഐ.ഇ) രംഗത്തെത്തിയിട്ടുണ്ട്. ഏപ്രില്‍ 17 മുതല്‍ കാക്കനാട് ട്രാഫിക് ജങ്ഷന്‍ അടക്കം അഞ്ച് ജങ്ഷനില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തി. അഞ്ച് ആംബുലന്‍സുകള്‍ക്കാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ കൊടുത്തിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രിയാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത്. വാർത്തസമ്മേളനത്തില്‍ മുഹമ്മദ് ജാസിം, ഹസന്‍ അന്‍സാരി, അഭിനഭ് തോമസ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story