Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവ കലാതരംഗ്...

യുവ കലാതരംഗ് സാംസ്‌കാരിക സമ്മേളനം ഇന്ന്​ തുടങ്ങും

text_fields
bookmark_border
കൊച്ചി: എളമക്കര യുവ കലാതരംഗ് സാംസ്‌കാരിക സംഘടന 40-ാം വാർഷിക പരിപാടികൾക്ക് വ്യാഴാഴ്ച രാവിലെ മാരത്തൺ മത്സരത്തോടെ തുടക്കമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4.30ന് 40 പേർ അണിനിരക്കുന്ന തിരുവാതിരയും അവതരണഗാനവും അരങ്ങേറും. വൈകീട്ട് അഞ്ചിന് തിരക്കഥാകൃത്ത് ജോൺപോൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് 'വെയിൽ' നാടകം അവതരിപ്പിക്കും. 12 ദിവസം നീളുന്ന ആഘോഷ പരിപാടികളിൽ ഓട്ടന്തുള്ളൽ, പ്രഭാഷണം, പ്രതിഭകൾക്ക് ആദരം, തിരുവാതിര, എളമക്കരയിൽ 101 പൂക്കളം, കുട്ടികളുടെ മത്സരങ്ങൾ, വനിതാമേള, ഗാനമേള, ഗസൽ സന്ധ്യ തുടങ്ങിയവ അവതരിപ്പിക്കും. ഫോൺ: 9447435084, 9496171950. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ആർ. നിഷാദ് ബാബു, ജനറൽ കൺവീനർ സി.ടി. മനു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story