Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ഇടക്കൊച്ചി^കണ്ണങ്കാട്ട് -ഐലൻഡ്​​ പാലം ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന്​

text_fields
bookmark_border
ഇടക്കൊച്ചി-കണ്ണങ്കാട്ട് -ഐലൻഡ് പാലം ഉദ്ഘാടനം സെപ്റ്റംബർ ഒമ്പതിന് പള്ളുരുത്തി: ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമായി. ഇടക്കൊച്ചി-കണ്ണങ്ങാട്ട് -ഐലൻഡ് പാലം സെപ്റ്റംബർ ഒമ്പതിന് നടക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. നിർമാണം നാല് മാസങ്ങൾക്ക് മുമ്പുതന്നെ പൂർത്തിയായിരുന്നുവെങ്കിലും പൊതുമരാമത്ത് വിഭാഗവും കൊച്ചി നഗരസഭയും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. പാലത്തിൽനിന്ന് നൂറുമീറ്റർ ദൂരമുള്ള അപ്രോച്ച് റോഡി​െൻറ അറ്റത്തുള്ള കൽവർട്ട് നഗരസഭയുടെ കീഴിലായതിനാൽ ഇതി​െൻറ പുനർനിർമാണം സംബന്ധിച്ച തർക്കം മുറുകിയതോടെയാണ് ഉദ്ഘാടനം നീണ്ടത്. തുടർന്ന് മന്ത്രി യോഗം വിളിപ്പിച്ചിരുന്നു. ഇതോടെയാണ് പാലം തുറക്കുന്നതിന് വഴിതെളിഞ്ഞത്. 64 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് തോപ്പുംപടി ഒഴിവാക്കി കൊച്ചി തുറമുഖത്തേക്കും എറണാകുളം നഗരത്തിലേക്കും എത്തിപ്പെടാനാവും. ബസ് തൊഴിലാളികളുടെ ബോണസ് തീരുമാനമായി മട്ടാഞ്ചേരി: കൊച്ചി മേഖലയിലെ ബസ് തൊഴിലാളികളുടെ ബോണസ് നൽകുന്നത് സംബന്ധിച്ച് തിരുമാനമായി. ഡെപ്യൂട്ടി ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡ്രൈവർക്ക് 350 രൂപ വർധിപ്പിച്ച് 4900 രൂപയും കണ്ടക്ടർക്ക് 250 രൂപ വർധിപ്പിച്ച് 4450, ഡോർ ചെക്കർക്ക് 250 രൂപ വർധിപ്പിച്ച് 4350യും നൽക്കാൻ തീരുമാനിച്ചു. വിവിധ യൂനിയനുകളെ പ്രതിനിധാനം ചെയ്ത് സി.ജെ. ഡൊമിനിക്, എം.എ. നെൽസൺ, സക്കരിയ ഫെർണാണ്ടസ്, എം. ഉമ്മർ, കെ.എൻ. ഉദയകുമാർ, ടി.എ. സിയാദ്, കെ.പി. വിജയകുമാർ, സി.ബി. അനികുമാർ, ബസ് ഉടമകളായ രാമ പടിയാർ, എം.പി. മോഹൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story