Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈന സമുദായത്തി​െൻറ...

ജൈന സമുദായത്തി​െൻറ സ്വപ്നോത്സവം ഭക്തിസാന്ദ്രമായി

text_fields
bookmark_border
മട്ടാഞ്ചേരി: മഹാവീർ ജയന്തി സ്മൃതിയുമായി നടന്ന സ്വപ്നോത്സവം ഭക്തിസാന്ദ്രമായി. ഗുജറാത്തി റോഡിലെ ജൈനക്ഷേത്രത്തിൽ പരിയൂഷൻ പർവിനോടനുബന്ധിച്ചാണ് സ്വപ്നോത്സവം നടന്നത്. ജൈനോത്സവത്തിലെ സവിശേഷചടങ്ങുകളിൽ ഒന്നാണിത്. മഹാവീറിനെ ഗർഭം പേറുന്ന വേളയിൽ മാതാവ് സ്വപ്നത്തിൽ ദർശിച്ച 14 പ്രതീകങ്ങളെ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ബുധനാഴ്ച രാവിലെ 10ന് തുടങ്ങിയ ചടങ്ങുകൾക്ക് ജൈനമത പ്രചാരകനായ നിഖിൽഭായ് ഹർദിയ നേതൃത്വം നൽകി. പരമ്പരാഗത വസ്ത്രമണിഞ്ഞെത്തിയ ജൈനസമാജ അംഗങ്ങൾ ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി. തുടർന്ന് സ്വപ്നോത്സവ പ്രതീകങ്ങളെ എഴുന്നള്ളിക്കാനുള്ള അവകാശത്തിനായുള്ള ലേലം നടന്നു. ലേലം കൈക്കൊണ്ട ഭക്തർ അവയെ ഭവനങ്ങളിലേക്ക് എഴുന്നള്ളിച്ചു. ആരാധനക്കുശേഷം ഉത്സവനാളുകളിൽ ഇവ തിരിച്ചെഴുന്നള്ളിക്കും. ഉത്സവത്തിലെ സാമാജിക ചടങ്ങായ ക്ഷമാപൺദിന ചടങ്ങുകൾ ഞായറാഴ്ച നടക്കും. തുടർന്ന് ഉപവാസമനുഷ്ഠിച്ചവരെ ആദരിക്കും. തിങ്കളാഴ്ച നടക്കുന്ന പുരാണനഗര ഘോഷയാത്രയോടെ ഉത്സവം സമാപിക്കും. ചടങ്ങുകൾക്ക് ക്ഷേത്രസമിതി പ്രസിഡൻറ് സൂരജ് ഭേൻലാൽ ഷാ, ഹരീഷ് മേത്ത, ശൈലേഷ് ലോഡാല, ഭരത് എൻ. ഖോന, കിഷോർ ശ്യാംജി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story